Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈപ്പ് വഴി പാചകവാതകം;...

പൈപ്പ് വഴി പാചകവാതകം; കൂടുതൽ പഞ്ചായത്തുകളിൽ പൈപ്പിടൽ ഈ മാസം തുടങ്ങും

text_fields
bookmark_border
പൈപ്പ് വഴി പാചകവാതകം; കൂടുതൽ പഞ്ചായത്തുകളിൽ പൈപ്പിടൽ ഈ മാസം തുടങ്ങും
cancel

കോ​ഴി​ക്കോ​ട്: പ​ന​ങ്ങാ​ട്, ബാ​ലു​ശ്ശേ​രി, കാ​ക്കൂ​ർ, ന​ന്മ​ണ്ട, കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ച​ക​വാ​ത​കം എ​ത്തി​ക്കാ​നു​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി ഈ ​മാ​സം ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്യാ​സാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്. പൈ​പ്പ് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന പാ​ച​ക​വാ​ത​ക വി​ല സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ കു​റ​ച്ച​താ​യും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ക​മ്പ​നി ഈ ​വ​ർ​ഷം വി​ല കു​റ​ക്കു​ന്ന​ത്. ഈ ​കൊ​ല്ലം ആ​രം​ഭ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എം.​എം.​ബി.​ടി.​യു​വി​ന് 1620.65 രൂ​പ​യു​ള്ള​ത് ഇ​പ്പോ​ൾ 1282.44 ആ​യി പു​ന​ർ​നി​ർ​ണ​യി​ച്ചു. ജി​ല്ല​യി​ലെ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ് പൈ​പ്പ് ലൈ​ൻ വ​ഴി പാ​ച​ക വാ​ത​കം ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വും ഒ​പ്പം താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വും ഉ​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ പൈ​പ്പ് ലൈ​ൻ ഗ്യാ​സി​ലേ​ക്ക് മാ​റാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ വ​ൻ പ​ങ്കാ​ളി​ത്തം കി​ട്ടു​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു. പൈ​പ്പ് ലൈ​ൻ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് കി​നാ​ലൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ആ​രം​ഭി​ക്കും.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ലെ പൈ​പ്പി​ട​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും കു​ന്ദ​മം​ഗ​ല​ത്തെ നി​ല​വി​ലു​ള്ള പൈ​പ്പ് ലൈ​ൻ നെ​റ്റ് വ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ൽ ഉ​ട​ൻ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്യാ​സ് 15 സി.​എ​ൻ.​ജി വി​ത​ര​ണ പ​മ്പു​ക​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ര​ണ്ടു പ​മ്പു​ക​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ളി​മാ​ട്, ഓ​മ​ശ്ശേ​രി, വെ​ണ്ണ​ക്കാ​ട്, താ​ഴെ പ​ട​നി​ലം, കോ​ട്ട​ക്ക​ട​വ്, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​മ്പു​ക​ൾ തു​ട​ങ്ങു​ന്ന പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പേ​രാ​മ്പ്ര, വ​ട​ക​ര, മീ​ന​ങ്ങാ​ടി, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gas pipe lineCooking Gas
News Summary - Piped cooking gas; Pipe laying will start in more panchayats this month
Next Story