സ്കൂൾ പരിസരത്ത് പന്നിഫാം ; നിർത്തിവെക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തിൽ പൂഴിത്തോട് കെ.യു.പി സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന പന്നി ഫാമുകളുടെ പ്രവർത്തനം സമീപവാസികൾക്കും കുട്ടികൾക്കും അധ്യാപകർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ നിർത്തിെവക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നടപടി സ്വീകരിക്കുന്നതിനുമുമ്പ് പന്നി ഫാം ഉടമകൾക്ക് നോട്ടീസ് നൽകി അവരെ കേൾക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
വിഷയത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പന്നി ഫാമുകൾ പഞ്ചായത്തിെൻറ ലൈസൻസോ അനുമതിയോ കൂടാതെ പ്രവർത്തിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് മൂന്നു പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. പുറത്തുനിന്നും കൊണ്ടു വരുന്ന ഹോട്ടൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നതു കാരണം പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാമിലെ മാലിന്യങ്ങൾ മഴക്കാലത്ത് ഒഴുകി നീർത്തടങ്ങളിലും കുടിവെള്ള സ്രോതസ്സുകളിൽ എത്താൻ സാധ്യതയുണ്ട്. മെഡിക്കൽ ഓഫിസർ നടത്തിയ പരിശോധനയിൽ മാലിന്യസംസ്കരണം അപര്യാപ്തവും പരിതാപകരവുമാണെന്ന് കണ്ടെത്തി.
ഈ സാഹചര്യത്തിൽ ഫാം ഉടമകൾക്കെതിരെ അടിയന്തര കർശന നടപടി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. സ്കൂൾ അധ്യാപകർക്കുപുറമെ പ്രദേശവാസിയായ ജോൺസനും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

