Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിക്അപ് വാൻ നിയന്ത്രണം...

പിക്അപ് വാൻ നിയന്ത്രണം വിട്ട് അപകടം; ഡ്രൈവർ വാഹനത്തിൽ കുടുങ്ങി

text_fields
bookmark_border
പിക്അപ് വാൻ നിയന്ത്രണം വിട്ട് അപകടം; ഡ്രൈവർ വാഹനത്തിൽ കുടുങ്ങി
cancel
camera_alt

നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച പി​ക് അ​പ് വാ​ൻ

കു​ന്ദ​മം​ഗ​ലം : പെ​രി​ങ്ങൊ​ള​ത്ത് പി​ക്അ​പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് പെ​രി​ങ്ങൊ​ളം-​കു​ന്ദ​മം​ഗ​ലം റോ​ഡി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​നോ​ജ് (27)ന് ​പ​രി​ക്കേ​റ്റു. വാ​ഹ​നം മ​തി​ലി​ൽ ഇ​ടി​ച്ചു മ​തി​ൽ ത​ക​രു​ക​യും ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട്‌ വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്‌​നി ര​ക്ഷ നി​ല​യ​ത്തി​ൽ നി​ന്ന് അ​ഗ്‌​നി​ര​ക്ഷ സേ​ന എ​ത്തി വാ​ഹ​ന​ത്തി​ന്റെ ഡോ​ർ അ​ട​ർ​ത്തി​മാ​റ്റി​യാ​ണ് ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​ഗ്‌​നി ര​ക്ഷ സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ടി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ് കു​മാ​ർ, ജ​മാ​ലു​ദ്ദീ​ൻ, ച​സി​ൻ ച​ന്ദ്ര​ൻ, കൃ​ഷ്ണ മു​ര​ളി, ഹോം ​ഗാ​ർ​ഡു​മാ​രാ​യ റ​ഹീ​സ്, നാ​രാ​യ​ണ​ൻ, ഡ്രൈ​വ​ർ​മാ​രാ​യ സെ​ന്തി​ൽ കു​മാ​ർ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കു​ന്ദ​മം​ഗ​ലം : കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ മ​ർ​ക​സി​ന​ടു​ത്ത് എ​സ്.​ബി.​ഐ ബാ​ങ്കി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നി​നാ​ണ് സം​ഭ​വം. കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്ന് കാ​ര​ന്തൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​ർ കാ​ര​ന്തൂ​ർ ഭാ​ഗ​ത്ത് നി​ന്ന് കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന കാ​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ എ​തി​ർ ദി​ശ​യി​ലേ​ക്ക് തി​രി​ഞ്ഞാ​ണ് നി​ന്ന​ത്. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു കാ​റും അ​പ​ക​ട​ത്തി​ൽ പെ​ട്ടു.

ആ​ർ​ക്കും പ​രി​ക്കി​ല്ല. കൂ​ട്ടി​യി​ടി​ച്ച കാ​റു​ക​ളു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. നി​ര​വ​ധി ത​വ​ണ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​തും റോ​ഡി​ന് ഇ​റ​ക്ക​മു​ള്ള​തു​മാ​യ അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​യാ​ണി​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​ൽ​പ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKozhikodeAccidents
News Summary - Pickup van loses control, causes accident; driver trapped in vehicle
Next Story