വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ഫിസിയോ തെറപ്പിസ്റ്റ് റിമാൻഡിൽ
text_fieldsഷിന്റോ തോമസ്
കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഫിസിയോ തെറപ്പിസ്റ്റ് അറസ്റ്റിൽ. എരഞ്ഞിപ്പാലം ജവഹർ നഗറിലുള്ള മെഡി.സിറ്റിയിൽ ചികിത്സ തേടിയെത്തിയ ഫിസിക്കൽ എജുക്കേഷൻ കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ചുവെന്ന കേസിൽ ഫിസിയോ തെറപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസിനെ (42) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം. ഷോൾഡറിന് പരിക്കേറ്റ് ചികിത്സക്കെത്തിയതായിരുന്നു പരാതിക്കാരി. വിദ്യാർഥിനിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെ എരഞ്ഞിപ്പാലത്ത് വെച്ചാണ് പ്രതി അറസ്റ്റിലായത്. നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ ജാക്സൻ ജോയ്, എ.എസ്.ഐ ശ്രീശാന്ത്, സി.പി.ഒ അശ്വതി എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

