ഫിലിപ് റമ്പാനച്ചന് കണ്ണീരോടെ വിട
text_fieldsപുതുപ്പാടി സെൻറ് പോള്‍സ് ആശ്രമം സുപ്പീരിയര്‍ റവ. കെ.ഐ. ഫിലിപ് റമ്പാെൻറ സംസ്കാരത്തിെൻറ സമാപന ശുശ്രൂഷയില്‍നിന്ന്
ഈങ്ങാപ്പുഴ: പുതുപ്പാടി സെൻറ് പോള്‍സ് ആശ്രമം സുപ്പീരിയര്‍ റവ. കെ.ഐ. ഫിലിപ് റമ്പാനച്ചന് നാട് കണ്ണീരോടെ വിടനൽകി. പ്രഭാതനമസ്‌കാരത്തിനും സംസ്‌കാര ശുശ്രൂഷയുടെ സമാപനക്രമത്തിനും ശേഷം മലബാര്‍ ഭദ്രാസന സഹായ മെത്രാന്‍ റവ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സമാപന ശുശ്രൂഷ നടന്നു.
ശുശ്രൂഷയുടെ സമാപന ചടങ്ങിനു ശേഷം പുതുപ്പാടി സെൻറ് പോള്‍സ് ആശ്രമ ചാപ്പലിനുള്ളിലെ പ്രത്യേക കബറിടത്തില്‍ സംസ്കരിച്ചു. മെത്രാപ്പൊലീത്തമാരായ റവ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, റവ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, റവ. എബ്രഹാം മാര്‍ എപ്പിഫാനിയോസ്, റവ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികരായി.
റവ. യൂഹാനോന്‍ റമ്പാന്‍, ഫിനഹാസ് റമ്പാന്‍, സില്‍വാനോസ് റമ്പാന്‍, തെയോഫാന്‍ റമ്പാന്‍, ഫാ. തോമസ് കുര്യന്‍, ഫാ. ജോസ് വട്ട്യാനിക്കല്‍, സിസ്റ്റര്‍ എലിസബത്ത്, ഫാ. വര്‍ഗീസ് എബ്രഹാം, ഫാ. പ്രസാദ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച ഈങ്ങാപ്പുഴ സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി, കാക്കവയല്‍ സെൻറ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി, പുതുപ്പാടി സെൻറ് പോള്‍സ് ആശ്രമം എന്നിവിടങ്ങളിലായി പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രമുഖരുള്‍പ്പെടെ നിരവധി പേരെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

