പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നു
text_fieldsപെട്രോള്‍ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് പണം കവരുന്നതിെൻറ സി.സി.ടി.വി ദൃശ്യം
കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരെൻറ കണ്ണില്‍ മണലെറിഞ്ഞ് പണം കവർന്നു. നടക്കാവ് ഗേള്‍സ് സ്കൂളിന് മുന്‍വശത്തെ പെട്രോള്‍ പമ്പിലാണ് ബുധനാഴ്ച പുലര്‍ച്ച 3.30 ഓടെ കവര്‍ച്ച നടന്നത്.
ബൈക്കിലെത്തിയ യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. 32,000 രൂപയായിരുന്നു ബാഗിലുള്ളത്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ചുവന്ന ബൈക്കിലാണ് രണ്ട് യുവാക്കള്‍ പമ്പിലെത്തിയത്. ഈ സമയം കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരനടുത്തേക്ക് ബൈക്കിെൻറ പിറകിലിരുന്ന യുവാവ് ഇറങ്ങിവരുകയും കൈയിൽ സൂക്ഷിച്ച മണൽ കണ്ണിലെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു. മാസ്ക്കും തൊപ്പിയും ധരിച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെട്രോള്‍ പമ്പിന് സമീപത്തുള്ള സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുവരുകയാണ്.

