പെരുമ്പാറക്കുളം കുടിവെള്ള പദ്ധതി ഏങ്ങുമെത്തിയില്ല
text_fieldsബാലുശ്ശേരി: വട്ടോളിബസാർ പെരുമ്പാറക്കുളം കുടിവെള്ളപദ്ധതി പാതിവഴിയിൽ. പനങ്ങാട് പഞ്ചായത്തിലെ 12ാം വാർഡിൽപെട്ട ഒട്ടേറെ കുടുംബങ്ങൾക്ക് ഉപകാരപ്രദമാകേണ്ട പെരുമ്പാറക്കുളം കുടിവെള്ള പദ്ധതിക്കാവശ്യമായ പമ്പ് ഹൗസും ടാങ്കും ജലവിതരണ സംവിധാനവും പൂർത്തിയായിട്ടുണ്ട്. എന്നാൽ, പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലെന്ന കാരണത്താൽ കുടിവെള്ള വിതരണം നടത്താൻ പറ്റാത്ത അവസ്ഥയിൽതന്നെയാണ്.
ഈ വർഷം ജനുവരി അവസാനത്തോടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് അധികൃതർ നൽകിയ ഉറപ്പ്. ഫെബ്രുവരി കഴിഞ്ഞിട്ടും പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാന പാതക്കരികിലായി മൃഗാശുപത്രിക്ക് സമീപം റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 22.6 സെന്റ് സ്ഥലത്ത് ജീർണാവസ്ഥയിലായിരുന്ന പെരുമ്പാറ കുളം പനങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നവീകരിച്ചെടുത്തതാണ്. പിന്നീട് അമൃതസരോവർ പദ്ധതിയിലുൾപ്പെടുത്തി ജില്ല പഞ്ചായത്ത് 13.39 ലക്ഷം രൂപ ചെലവഴിച്ച് പെരുമ്പാറക്കുളം മോടിപിടിപ്പിച്ച് നവീകരിക്കുകയുണ്ടായി.
കുളത്തോടനുബന്ധിച്ചു ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി വയോജന പാർക്ക് നിർമിക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇതും നടന്നിട്ടില്ല. വട്ടോളിബസാറിലെ മൃഗാശുപത്രിക്ക് സമീപം നവീകരിച്ച പെരുമ്പാറക്കുളത്തിൽ കുടിവെള്ള വിതരണത്തിനായി പൈപ്പ് ലൈൻ സ്ഥാപിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

