Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്രയിൽ ച​രി​ത്രം...

പേരാമ്പ്രയിൽ ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ, തിരുത്തുമോ?

text_fields
bookmark_border
പേരാമ്പ്രയിൽ ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ, തിരുത്തുമോ?
cancel

പേ​രാ​മ്പ്ര: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ മു​ന്ന​ണി​ക​ൾ കൂ​ട്ടി​യും കു​റ​ച്ചു​മു​ള്ള ക​ണ​ക്കെ​ടു​പ്പി​ലാ​ണ്. സം​സ്ഥാ​ന​ത്തു​ത​ന്നെ ശ്ര​ദ്ധേ​യ മ​ത്സ​രം ന​ട​ന്ന പേ​രാ​മ്പ്ര​യി​ൽ ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ അ​തോ തി​രു​ത്തു​മോ എ​ന്ന കൗ​തു​ക​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ലും ജ​യി​ച്ചു​ക​യ​റാ​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സ്ഥാ​നാ​ർ​ഥി ടി.​പി. രാ​മ​കൃ​ഷ്ണ​നും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു. എ​ന്നാ​ൽ, യു.​ഡി.​എ​ഫ് ക്യാ​മ്പി​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ല.

ച​രി​ത്രം തി​രു​ത്തു​മെ​ന്ന് അ​വ​ർ ആ​വ​ർ​ത്തി​ക്കു​ന്നു. 49 വ​ർ​ഷ​മാ​യി എ​ൽ.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​രാ​ണ് പേ​രാ​മ്പ്ര​യി​ൽ ഉ​ള്ള​ത്. പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​മു​ണ്ടാ​യ തി​രി​ച്ച​ടി​യെ തു​ട​ർ​ന്നാ​ണ് സി.​പി.​എം പു​തു​മു​ഖ​ത്തെ പ​രീ​ക്ഷി​ക്കാ​തെ ടി.​പി​യെ ത​ന്നെ വീ​ണ്ടും ഇ​റ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ യു.​ഡി.​എ​ഫ്, സി.​പി.​എം-​ബി.​ജെ.​പി ബ​ന്ധം ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ടി.​പി​യു​ടെ ജ​ന്മ​നാ​ടാ​യ കീ​ഴ​രി​യൂ​രി​ൽ ഉ​ൾ​പ്പെ​ടെ ബി.​ജെ.​പി ഏ​ജ​ന്റു​മാ​ർ ബൂ​ത്തു​ക​ളി​ൽ ഇ​രു​ന്നി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് ആ​രോ​പി​ക്കു​ന്നു. പ്രാ​യ​മാ​യ ബി.​ജെ.​പി അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ടു​ക​ൾ പോ​ലും എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഓ​പ​ൺ വോ​ട്ടു​ക​ളാ​യി ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം. എ​ങ്കി​ലും 5000 വോ​ട്ടി​ൽ കു​റ​യാ​തെ ജ​യി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ത​വ​ണ ടി.​പി. രാ​മ​കൃ​ഷ്ണ​ന് ല​ഭി​ച്ച 22000 വോ​ട്ടി​നു മു​ക​ളി​ലു​ള്ള ഭൂ​രി​പ​ക്ഷം ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും 10,000ത്തി​ൽ കു​റ​യാ​ത്ത ഭൂ​രി​പ​ക്ഷ​ത്തി​ൽ സീ​റ്റ് നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്നു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ ത​ഹ് ലി​യ പേ​രാ​മ്പ്ര വ​ന്നി​റ​ങ്ങി​യ​ത് മു​ത​ൽ മ​ത്സ​ര​ത്തി​ന് വീ​ര്യം പ​ക​ർ​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​വും വ​ർ​ഗീ​യ​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ചാ​ര​ണ രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്നു.

എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ൽ​നി​ന്ന് വ​ന്ന ഖൗ​മി​ലെ കു​ട്ടി പ​രാ​മ​ർ​ശം സം​സ്ഥാ​ന​ത്ത് മൊ​ത്തം ച​ർ​ച്ച​യാ​യി. യു.​ഡി.​എ​ഫി​നു​വേ​ണ്ടി രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ പേ​രാ​മ്പ്ര​യി​ലെ​ത്തി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നു​വേ​ണ്ടി ആ​ർ.​ജെ.​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് എ​ത്തി.

പോ​ളി​ങ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​യും ഇ​രു മു​ന്ന​ണി​ക​ൾ​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ ല​ഭി​ച്ച വോ​ട്ടി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ല​ഭി​ച്ച് നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി എം. ​മോ​ഹ​ന​നും അ​വ​കാ​ശ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteperambraKozhikodeKerala Assembly Election 2026
News Summary - Will history repeat itself in Perambra or will it be corrected?
Next Story