Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്ര എസ്റ്റേറ്റിൽ...

പേരാമ്പ്ര എസ്റ്റേറ്റിൽ റബർ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു

text_fields
bookmark_border
wild elephant menace
cancel
camera_alt

പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ റ​ബ​ർ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​നി​ല​യി​ൽ

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. നി​ത്യേ​ന നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ക്കു​ന്ന​ത്. റ​ബ​ർ മ​ര​ങ്ങ​ളു​ടെ തോ​ൽ പൊ​ളി​ച്ചെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് കാ​ട്ടാ​ന​ക​ൾ.

പു​ല​ർ​ച്ചെ റ​ബ​ർ വെ​ട്ടാ​നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് കാ​ട്ടാ​ന​ക​ളു​ടെ മു​ന്നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ എ​സ്റ്റേ​റ്റി​ൽ ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യും മാ​നേ​ജ്മെ​ന്റി​ന്റെ ഭാ​ഗ​ത്തും നി​ന്നും ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ് പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​ട്ടാ​ന​ക​ൾ എ​സ്റ്റേ​റ്റി​ലൂ​ടെ ഇ​ങ്ങ​നെ മേ​ഞ്ഞാ​ൽ സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ എ​സ്റ്റേ​റ്റി​ൽ നി​ന്ന് റ​ബ​ർ മ​ര​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephant MenaceKozhikode News
News Summary - wild elephant menace-rubber estate destroyed in perambra
Next Story