Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ മധ്യവയസ്ക്കൻ മരിച്ചു
text_fieldsbookmark_border
പേരാമ്പ്ര : പേരാമ്പ്രയിൽ മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ മധ്യവയസ്ക്കൻ മരിച്ചു. മരുതോറമ്മൽ പരപ്പിൽ പാറക്കു മീത്തൽ നാരായണക്കുറുപ്പാണ് മരിച്ചത്.
വൈകന്നേരം 6.30 ഓടെയാണ് അപകടം സംഭവിച്ചത്. വീടിനോട് ചേർന്ന് ചെങ്കൽ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. വീടിന് സമീപം നിൽക്കുമ്പോൾ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന ചെങ്കൽ മതിൽ ഇയാളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
പേരാമ്പ്ര ഫയർഫോഴ്സും പൊലീസും നാട്ടുകാര്യം ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇയാളെ കണ്ടെത്തിയത്. അപകടം സംഭവിച്ച് മുക്കാൽ മണിക്കുറിന് ശേഷമാണ് കണ്ടെത്താൻ സാധിച്ചത്. വെളിച്ചക്കുറവും ഇടുങ്ങിയ സ്ഥലവും രക്ഷാ പ്രവർത്തനം വൈകാൻ കാരണമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

