Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightതൊഴിലുറപ്പിൽ...

തൊഴിലുറപ്പിൽ തൊഴിലെടുക്കാത്തവർക്ക്​ കൂലി; പേരാ​മ്പ്രയിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയതായി പരാതി

text_fields
bookmark_border
Rupee
cancel

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യാ​ത്ത സ്ത്രീ​യു​ടെ പേ​രി​ൽ വ്യാ​ജ ഒ​പ്പി​ട്ട് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ യു.​ഡി.​എ​ഫ് നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി​ക്ക് ഇ​ല്ലാ​ത്ത സ്ത്രീ​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പ​ണം ത​ട്ടി​യ​തെ​ന്ന് യു.​ഡി.​എ​ഫ് പ​റ​യു​ന്നു. ജോ​ലി​ക്ക് പോ​കാ​തെ സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്ന തു​ക മാ​റി അ​യ​ച്ച​താ​യി ഇ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തു​ക കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും യു.​ഡി.​എ​ഫ് പ​റ​യു​ന്നു.

സി.​ഡി.​എ​സ് അം​ഗ​വും സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും വി​ജി​ല​ൻ​സ് ആ​ൻ​ഡ്​ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യ വ്യ​ക്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

മു​ൻ കാ​ല​ങ്ങ​ളി​ൽ മേ​റ്റാ​യ ഈ ​വ്യ​ക്തി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ നി​ല​വി​ലെ മേ​റ്റ് ക​രു​വാ​കു​ക​യാ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. തെ​ളി​വു​ക​ൾ സ​ഹി​തം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 417, 420 വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ​ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്നും യു.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ലു​റ​പ്പി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ക​ൽ കൊ​ള്ള ന​ട​ക്കു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

മു​ൻ മേ​റ്റ് ന​ട​ത്തി​യ അ​ഴി​മ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ന​ട​ന്ന തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി ഓ​ഡി​റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓം​ബു​ഡ്‌​സ്മാ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. പാ​ർ​ട്ടി അം​ഗം ന​ട​ത്തി​യ അ​ഴി​മ​തി​യി​ൽ സി.​പി.​എം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റ​സ്മി​ന ത​ങ്കേ​ക്ക​ണ്ടി, പി.​കെ. രാ​ഗേ​ഷ്, യു.​സി. അ​നീ​ഫ, സ​ൽ​മ ന​ന്മ​ന​ക്ക​ണ്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Rural Employment GuaranteeOmbudsman
News Summary - UDF will lodge complaint with Ombudsman against fraud in employment guarantee
Next Story