ലഹരിമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsലഹരിമരുന്നുമായി പിടിയിലായവർ
പേരാമ്പ്ര: പേരാമ്പ്രയിലും പെരുവണ്ണാമൂഴിയിലും എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. ചൊവ്വാഴ്ച പകൽ മൂന്നിന് പേരാമ്പ്ര ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസി(22)ൽ നിന്നും 380 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
ഇയാൾ സഞ്ചരിച്ച കെ.എൽ 72 സി 3108 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമുഴിയിൽനിന്ന് 400 മില്ലിഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവുമായി പെരുവണ്ണാമൂഴി എസ്റ്റേറ്റ് മുക്ക് സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ (23) ആണ് പിടിയിലായത്.
ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച കെ.എൽ 71 ജി 5351 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര എക്സൈസ് ഓഫിസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.പി. സുദീപ് കുമാർ, പ്രിവന്റീവ് ഓഫിസർ പി.കെ. സബീർഅലി, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി.പി. ജയരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ രഘുനാഥ്, ഷബീർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

