പേരാമ്പ്ര: പന്തിരിക്കരയിൽ കാട്ടുപന്നിയെ വേട്ടയാടി കൊന്നതിനും വ്യാജവാറ്റ് നടത്തിയതിനും രണ്ടുപേർ പിടിയിൽ. പുല്ലാഞ്ഞിക്കാവ് ഭാഗത്തു നിന്ന് കഴിഞ്ഞദിവസം കാട്ടുപന്നിയെ പടക്കം ഉപയോഗിച്ച് കൊന്നുതിന്നെന്ന കേസിൽ പ്രതികളായ മുതുകാട് സ്വദേശി ചെമ്പന്‍ ജോസ് എന്ന ജോസ്(57), ആവടുക്ക സ്വദേശി മാപ്പിളക്കുന്നേല്‍ കുര്യാക്കോസ്(56) എന്നിവരെ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.
കുര്യാക്കോസിെൻറ വീട്ടില്‍ നിന്ന് ഒരു കിലോഗ്രാം വേവിച്ചതും അര കിലോഗ്രാം വേവിക്കാത്തതുമായ കാട്ടു പന്നിയിറച്ചിയും, 40 ലിറ്റര്‍ വാഷും കണ്ടെടുത്തു. മലയണ്ണാനെ വെടിവെച്ച് കൊന്ന കേസിലും കാട്ടുപന്നിയെ വേട്ടയാടിയ കേസിലും കള്ളതോക്ക് കൈവശംവെച്ച കേസിലും പ്രതിയാണ് ജോസ്. പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫിസര്‍ അഖില്‍ നാരായണന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.