Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightവിരണ്ടോടിയ പോത്തിനെ...

വിരണ്ടോടിയ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
buffalo
cancel

പേ​രാ​മ്പ്ര: വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ചാ​ലി​ക്ക​ര കാ​യ​ൽ​മു​ക്കി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ചാ​ലി​ക്ക​ര​യി​ൽ ജ​ന​പ്ര​തി​നി​ധി​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യ പോ​ത്ത് ക​യ​ർ​പൊ​ട്ടി​ച്ച് ഓ​ടി​യ​ത്.

ചാ​ലി​ക്ക​ര-​പു​ളി​യോ​ട്ട്മു​ക്ക് റോ​ഡി​ന് കു​റു​കെ ഓ​ടി​യ പോ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് ഡ്രൈ​വ​ർ​ക്കും ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. പോ​ത്തി​നും പ​രി​ക്കു​ണ്ട്.

Show Full Article
TAGS:autorickshaw buffalo 
News Summary - Three persons were injured when an autorickshaw overturned after hitting a stray buffalo
Next Story