Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യക്ഷരത്തോടൊപ്പം അവർ 'മല' എന്നും കുറിച്ചു

text_fields
bookmark_border
ആദ്യക്ഷരത്തോടൊപ്പം അവർ മല എന്നും കുറിച്ചു
cancel
camera_alt

നരയംകുളത്ത് എഴുത്തിനിരുത്തിയ കുട്ടികൾ വൃക്ഷത്തൈ നടുന്നു

പേരാമ്പ്ര: കരിങ്കൽ ഖനന ഭീഷണി നേരിടുന്ന ചെങ്ങോടുമലയെ സാക്ഷിനിർത്തിയായിരുന്നു അവർ അറിവി​െൻറ ആദ്യക്ഷരം കുറിച്ചത്. ഹരിശ്രീയോടൊപ്പം ഇല, മരം, മല എന്നീ വാക്കുകളും എഴുത്തിനിരുത്തിയ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൽപകശ്ശേരി ജയരാജൻ അവരെക്കൊണ്ട് എഴുതിച്ചു.

ആദ്യക്ഷരത്തോടൊപ്പം പരിസ്ഥിതി സംരക്ഷണ ചിന്തയും കുരുന്നുകളുടെ മനസ്സിൽ പതിയുന്നതിന്​ ആ കുഞ്ഞുകൈകൾ ഫലവൃക്ഷത്തൈകളും നട്ടു. നരയംകുളം വെങ്ങിലോട്ട് വിജീഷ് -മിഥുഷ ദമ്പതികളുടെ മകൻ ആദിദേവ്, പാവുക്കണ്ടി അനീഷ് -അതുല്യ ദമ്പതികളുടെ മകൾ അഭിരാമി, മന്ദങ്കാവ് ചിറയൻകുഴിയിൽ മീത്തൽ റിനീഷ് -ബിജിന ദമ്പതികളുടെ മകൾ ഋഗ്വേദ എന്നിവരെയാണ് എഴുത്തിനിരുത്തിയത്. കോവിഡ് കാരണം ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ഇല്ലായിരുന്നു. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെക്കൊണ്ട് പലരും വീടുകളിലാണ് ആദ്യക്ഷരം കുറിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story