വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsമുഹമ്മദ്
അസ്ലം
പേരാമ്പ്ര: എരവട്ടൂരിൽനിന്ന് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതിയെ വയനാട്ടിൽനിന്ന് പേരാമ്പ്ര പൊലീസ് പിടികൂടി. കൂത്താളി പാറേമ്മൽ മുഹമ്മദ് അസ്ലമാണ് (28) പിടിയിലായത്. കഴിഞ്ഞ ജൂണിലായിരുന്നു. എരട്ടൂർ പെട്രോൾ പമ്പിനു സമീപത്തുനിന്ന് കുട്ടിയെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളംവെച്ചപ്പോൾ പരിസരവാസികൾ ഓടിക്കൂടിയതിനെത്തുടർന്ന് പ്രതി കടന്നുകളയുകയായിരുന്നു.
പിന്നീട് വിദേശത്തേക്ക് കടന്ന ഇയാൾ തിരിച്ച് മുംബൈയിൽ എത്തി എറണാകുളം, വയനാട് വഴി കർണാടകയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ വയനാട് ചുണ്ടയിൽവെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, ചന്ദ്രൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്.ഐ സുജിലേഷിനാണ് അന്വേഷണച്ചുമതല.

