യുവതിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ
text_fieldsപേരാമ്പ്ര: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എരവട്ടൂര്‍ സ്വദേശി ദിലീപ് കുമാറിനെയാണ് (30) പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.
മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവതി കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തുപറഞ്ഞാല്‍ നഗ്നഫോട്ടോ ഭര്‍ത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച രാവിലെയാണ് യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

