കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
text_fieldsപേരാമ്പ്ര: വാളൂർ നടുക്കണ്ടി പാറക്ക് സമീപം കിണറ്റിൽ വീണ പശുവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.കേളോത്ത് അബൂബക്കറിെൻറ ഒരു വയസ്സുള്ള പശുവാണ് അയൽവാസിയായ കേളോത്ത് മീത്തൽ ലതീഷിെൻറ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്. നാട്ടുകാർ ഏറെനേരം ശ്രമിച്ചിട്ടും എടുക്കാൻ കഴിയാത്തതിനെ തുടർന്ന് അഗ്നി രക്ഷാ സേനയിൽ വിവരം അറിയിച്ചു.
പേരാമ്പ്രയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ഭക്തവത്സലെൻറ നേതൃത്വത്തിൽ സേന സ്ഥലത്തെത്തുകയും ഫയർ ഓഫിസർമാരായ ഷിഗിലേഷ്, ഷിഗിൻ ചന്ദ്രൻ എന്നിവർ കിണറ്റിലിറങ്ങി ഹോസ്ബെൽറ്റും റോപ്പും ഉപയോഗിച്ച് പശുവിനെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു. ഫയർ ഓഫിസർമാരായ കെ. സുനിൽ, സുധീഷ്, ഹോഗാർഡ് രാജീവൻ എന്നിവരും രക്ഷാപ്രവർത്തനത്തിെൻറ ഭാഗമായി.

