കായണ്ണയിൽ തെരുവുനായുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്
text_fieldsതെരുവുനായുടെ കടിയേറ്റ
കരികണ്ടൻ പാറ കേളപ്പൻ പേരാമ്പ്ര താലൂക്കാശുപത്രിയിൽ
പേരാമ്പ്ര: കായണ്ണയിൽ തെരുവുനായ്ക്കകളുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ച നടക്കാൻ പോയ മരപ്പറ്റേമ്മൽ സുജാത (50), മകൾ അക്ഷയ (28) എന്നിവർക്കാണ് ആദ്യം കടിയേറ്റത്. അക്ഷയയുടെ കൈവിരലിന്റെ എല്ലിനും പരിക്കേറ്റു. കായണ്ണ ജി.യു.പി സ്കൂളിനു സമീപത്തെ പാമ്പുങ്ങൽ മോഹനൻ (52), നെല്ലുള്ള തറേമൽ ശങ്കരൻ (72) എന്നിവർക്ക് കടിയേറ്റതും വെള്ളിയാഴ്ച രാവിലെയാണ്.
ഉച്ചക്ക് കരികണ്ടൻ പാറ കേളപ്പന് (73) തെരുവുനായുടെ കടിയേറ്റു. പരിക്കേറ്റവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കായണ്ണ പ്രദേശത്ത് തെരുവുനായ് ശല്യം കൂടുതലാണ്.

