Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകല്പത്തൂരിൽ രണ്ട്...

കല്പത്തൂരിൽ രണ്ട് പേർക്ക് തെരുവ് നായുടെ കടിയേറ്റു

text_fields
bookmark_border
stray dog menace
cancel
camera_alt

representational image

പേ​രാ​മ്പ്ര: ക​ല്പ​ത്തൂ​രി​ൽ ര​ണ്ട് പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. ക​ല്പ​ത്തൂ​ർ പു​ത്ത​ൻ പു​ര​യി​ൽ രാ​ഗേ​ഷ് (45) മ​ക​ൻ ആ​ഗ്നേ​യ് (9) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ആ​ഗ്നേ​യ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ രാ​ഗേ​ഷി​നും ക​ടി​യേ​റ്റു.

ഇ​രു​വ​രും പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ല്പ​ത്തൂ​ർ പൈ​ക്കാ​ട്ട് ഭാ​ഗ​ത്ത് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ നാ​യെ​ക്ക​ണ്ട് ഭ​യ​ന്നോ​ടി​യ വീ​ട്ട​മ്മ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. ക​ല്പ​ത്തൂ​ർ ക​നാ​ൽ റോ​ഡി​ൽ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രു​ടെ പി​റ​കെ നാ​യ് ഓ​ടി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പേ​പ്പ​ട്ടി ആ​ണെ​ന്ന ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.

തെരുവുനായുടെ ആക്രമണത്തിൽ കടിയേറ്റ് ഒമ്പതുകാരന് പരിക്ക്

പ​യ്യോ​ളി: തി​ക്കോ​ടി​യി​ൽ തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ടി​യേ​റ്റ് ഒ​മ്പ​തു വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ‘മി​സ്ബ’​യി​ൽ ഹ​മീ​ദി​ന്റെ മ​ക​ൻ ഇ​ഹ്സാ​നാ​ണ് (9) നാ​യു​ടെ ക​ടി​യേ​റ്റ​ത്.

വീ​ടി​നു പു​റ​ത്തു​ള്ള റോ​ഡി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​ഹ്സാ​നെ അ​തു​വ​ഴി വ​ന്ന നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണ് നാ​യ് ക​ടി​വി​ട്ട​ത്. കാ​ലി​ന് പി​ൻ​ഭാ​ഗ​ത്ത് ക​ടി​യേ​റ്റ ഇ​ഹ്സാ​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray dog menaceAttackKozhikode news
News Summary - stray dog menace-attack-injured
Next Story