ബൈക്കിൽ സഹയാത്രികനായി പാമ്പ്!
text_fieldsപ്രത്യുഷിന്റെ ബൈക്കിൽ കണ്ടെത്തിയ പാമ്പ്
പേരാമ്പ്ര: നൊച്ചാട് സ്വദേശി പ്രത്യുഷിന്റെ ബൈക്കിനോട് പാമ്പുകൾക്ക് വലിയ ഇഷ്ടമാണ്. മൂന്നു മാസത്തിനിടെ രണ്ടാം തവണയും പ്രത്യുഷിന്റെ ബൈക്കിൽ പാമ്പും സഹയാത്രികനായി.
കഴിഞ്ഞദിവസം രാത്രി കല്ലോട് ആശുപത്രിക്കു സമീപം ബൈക്ക് കുറച്ചു സമയം നിർത്തിയിട്ടിരുന്നു. തിരിച്ചു ബൈക്കുമായി കുറച്ചുദൂരം നീങ്ങിയപ്പോൾ കൈക്ക് തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്തി നോക്കിയപ്പോഴാണ് പാമ്പ് ഹാൻഡിലിലേക്ക് ഇഴഞ്ഞുവരുന്നത് കണ്ടത്. ഏറെ പണിപ്പെട്ടാണ് പാമ്പിനെ പുറത്തെടുത്തത്. മൂന്നു മാസം മുമ്പാണ് മറ്റൊരു വിഷപ്പാമ്പ് ബൈക്കിന്റെ ലൈറ്റിനടിയിൽ കയറിയത്. നൊച്ചാട് ബഡ്സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ ഡ്രൈവറാണ് പ്രത്യുഷ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

