Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightജാതി വിവേചനത്തിനെതിരെ...

ജാതി വിവേചനത്തിനെതിരെ അവർ ആറുപേർ

text_fields
bookmark_border
ജാതി വിവേചനത്തിനെതിരെ അവർ ആറുപേർ
cancel

പേരാമ്പ്ര: ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ സാംബവ വിദ്യാർഥികളോടുള്ള അപ്രഖ്യാപിത അയിത്തത്തിനെതിരെ രണ്ടാംഘട്ട പ്രവേശനോത്സവവുമായി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ്​ (കെ.എസ്.ടി.എം). കഴിഞ്ഞ വർഷം കാവുന്തറയിലും കാവുംവട്ടവുമുള്ള ആറു വിദ്യാർഥികളാണ് ഈ സ്കൂളിൽ പ്രവേശനം നേടിയതെങ്കിൽ ഈ വർഷം പേരാമ്പ്രയിൽ ഉൾപ്പെടെയുള്ള ആറു വിദ്യാർഥികളാണ് വെൽഫെയർ സ്കൂളിൽ പ്രവേശനം നേടി ചരിത്രത്തി​െൻറ ഭാഗമായത്.

എരവട്ടൂർ കിഴക്കെ വെളിച്ചിക്കുളങ്ങര കെ.പി. സാജിദ് -നസീഹ ദമ്പതികളുടെ മക്കളായ യാസിൻ സാജിദ് (നാലാം തരം), ഫഹ്സിൻ-സാജിദ് (രണ്ടാം തരം), എരവട്ടൂർ കിഴക്കെ വെളിച്ചികുളങ്ങര കെ.പി. റഷീദ് -ആർ.കെ. നദ ദമ്പതികളുടെ മകൾ ഹെദ മർയം (മൂന്നാം തരം), എടവരാട് കരുവ​െൻറ മീത്തൽ അഷ്റഫ് -ഷംസിദ ദമ്പതികളുടെ മകൻ ഹാമി അഷ്റഫ് (ഒന്നാംതരം) പേരാമ്പ്ര കൂളിക്കണ്ടി മീത്തൽ ഷമീർ - സുൽഫത്ത് ദമ്പതികളുടെ മകൻ ഹാനിൻ സഹറാൻ, എലങ്കമൽ താഴെ തൈക്കണ്ടി ടി.ടി. ആസിഫി​െൻറ മകൾ നഷ റാസിഫ് എന്നിവരാണ് വെള്ളിയാഴ്ച സ്കൂളിൽ പ്രവേശനം നേടിയത്.

കഴിഞ്ഞ വർഷം ആദ്യം 13 സാംബവ സമുദായത്തിൽപെട്ട വിദ്യാർഥികൾ മാത്രമാണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. ഈ ജൂൺ അവസാനത്തോടെ ഇഹാൻ റഷീദ്, നിഹ ഐറിൻ, സാലിസ്, നബ്ഹാൻ, സിയ ഹിന്ദ്, ഹന്ന റഷീദ എന്നിവർ പ്രവേശനം നേടി ജാതീയതക്കെതിരെ ആദ്യ ചുവടുവെച്ചു. ഇവരെല്ലാം കെ.എസ്.ടി.എമ്മി​െൻറ നേതാക്കളുടെയും അംഗങ്ങളുടെയും മക്കളായിരുന്നു. ഈ വർഷം മൂന്നു വിദ്യാർഥികൾ നാലാംതരത്തിൽനിന്ന്​ വിജയിച്ചു.

ഒന്നാംതരത്തിൽ രണ്ട് സാംബവ വിദ്യാർഥികൾ മാത്രമായിരുന്നു പ്രവേശനം നേടിയത്. ഈ വർഷം ആറുപേർ കൂടി എത്തിയതോടെ 24 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ സ്കൂളിനോടുള്ള അപ്രഖ്യാപിത അയിത്തം 'മാധ്യമ'മാണ് പുറത്തുകൊണ്ടുവന്നത്.

പ്രധാനാധ്യാപിക ശാന്ത കുട്ടികളുടെ രജിസ്ട്രേഷൻ നടത്തി. ജില്ല പ്രസിഡൻറ്​ വി.പി. അശ്​റഫ്, അബ്​ദുൽ അസീസ് ചെറുവണ്ണൂർ, കൊയിലാണ്ടി ഉപജില്ല പ്രസിഡൻറ് രാജു, മേപ്പയൂർ ഉപജില്ല പ്രസിഡൻറ്​ റഷീദ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste discriminationperambra
Next Story