പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധം
text_fieldsപേരാമ്പ്ര: പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ ആക്കൂപ്പറമ്പ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയും ഐക്യദാർഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു. മുഹമ്മദ് പേരാമ്പ്ര ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ പങ്കെടുത്തവർ മെഴുകുതിരി തെളിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. വി.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു.
കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനാവശ്യമായ നിയമപരമായ എല്ലാ വിധത്തിലുള്ള പിന്തുണയും സഹായവും നൽകുന്നതിന് യോഗം തീരുമാനിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ബ്ലോക്ക് മെംബർ കെ.കെ. ലിസി, സി.എം. ഗിരീഷ്, ഗോപി ചക്കിട്ടകണ്ടി, കെ.എം. അമരേഷ്, സി.കെ. സന്ധ്യ, ആർ.എസ്. അഥീന, അജ്ന വിനീത്, സുഷീബ, കെ.വി. അനുരാഗ് എന്നിവർ സംസാരിച്ചു.

