Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോ​ട്ടോ മാധ്യമങ്ങൾക്ക്​ നൽകി; എക്​സൈസ്​ ഓഫീസ് ആക്രമിച്ച് കഞ്ചാവ്​ കേസ്​ പ്രതിയുടെ പ്രതികാരം

text_fields
bookmark_border
ഫോ​ട്ടോ മാധ്യമങ്ങൾക്ക്​ നൽകി; എക്​സൈസ്​  ഓഫീസ് ആക്രമിച്ച് കഞ്ചാവ്​ കേസ്​  പ്രതിയുടെ പ്രതികാരം
cancel

പേരാമ്പ്ര: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ പത്ര മാധ്യമങ്ങൾക്ക് നൽകിയതിന്‍റെ പ്രതികാരമായി പേരാമ്പ്ര എക്സൈസ് ഓഫീസിനു നേരെ ആക്രമണം നടത്തി. കായണ്ണ നരയംകുളം സ്കൂൾ പറമ്പിൽ ലതീഷും (34)സംഘവുമാണ് ആക്രമണം നടത്തിയതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

ലതീഷിനെ കൂടാതെ മറ്റ് രണ്ടു പേരും അക്രമസംഘത്തിൽ ഉണ്ടായിരുന്നു. ഇതിൽ കായണ്ണ സ്വദേശി ശ്യാമിനെ എക്സൈസ് അധികൃതർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഓഫീസിലേക്ക് അതിക്രമിച്ചു കയറി പ്രധാന വാതിലിന്‍റെ ഗ്ലാസ് അടിച്ചു തകർക്കുകയും ഓഫീസറെ ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ്​ പരാതി. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.

ലതീഷിനെ കഞ്ചാവ് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൈതക്കലിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റ് രണ്ട് പേരെയും കൂട്ടി എക്സൈസ് ഓഫീസിലെത്തി അതിക്രമം കാണിച്ചത്. പ്രതികൾ മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Photo provided to media; Revenge of the accused in the cannabis case by attacking the excise office
Next Story