Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകേസ്​ വിനയായി;...

കേസ്​ വിനയായി; പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്​ അംഗങ്ങൾക്ക്​ സ​ത്യ​പ്ര​തി​ജ്ഞ ചെയ്യാനായില്ല

text_fields
bookmark_border
കേസ്​ വിനയായി; പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്​ അംഗങ്ങൾക്ക്​ സ​ത്യ​പ്ര​തി​ജ്ഞ ചെയ്യാനായില്ല
cancel
camera_alt

പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ പൊലീസ് വാഹനത്തിൽ കയറുന്നു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​തെ റി​മാ​ൻ​ഡി​ലാ​യി. എ​ട്ടാം വാ​ർ​ഡ് അം​ഗ​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. രാ​ഗേ​ഷ്, 16ാം വാ​ർ​ഡ് അം​ഗ​വും കെ.​എ​സ്.​യു ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, 11ാം വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി.​പി.​എം വി​മ​ത​ൻ യു.​സി. അ​നീ​ഫ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​സി. അ​നീ​ഷ് എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ അ​റ​സ്​​റ്റ്​ ഭ​യ​ന്ന് ഇ​വ​ർ എ​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഉ​ച്ച​ക്കു​ശേ​ഷം കോ​ട​തി ഉ​ത്ത​ര​വു​മാ​യി സ​ത്യ​പ്ര​തി​ജ്ഞ​ക്ക് എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്തീ​രാ​ജ് ച​ട്ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് വ​ര​ണാ​ധി​കാ​രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല. മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ഇ​വ​ർ ബു​ധ​നാ​ഴ്ച പേ​രാ​മ്പ്ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു​മി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​മെ​ന്ന് ക​രു​തി യു.​ഡി.​എ​ഫി​െൻറ ര​ണ്ടു വ​നി​ത അം​ഗ​ങ്ങ​ളും അ​ധി​കാ​ര​മേ​റ്റി​രു​ന്നി​ല്ല. പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​വു​ക. പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​വും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് ന​ഷ്​​ട​മാ​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മ​രു​തേ​രി​യി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ലെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​രാ​മ്പ്ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ഈ ​നാ​ലു പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്ത​ത്. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു കൊ​ണ്ടു പോ​കു​മ്പോ​ൾ നി​ര​വ​ധി യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്​​റ്റേ​ഷ​നു സ​മീ​പ​മെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perambrapanchayat election 2020
Next Story