Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപുതുമോടിയിലേക്ക്...

പുതുമോടിയിലേക്ക് വിദ്യാലയങ്ങൾ

text_fields
bookmark_border
school building
cancel
camera_alt

തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വേ​ളൂ​ർ ജി.​എം.​യു.​പി സ്‌​കൂ​ളി​ന്റെ പു​തി​യ കെ​ട്ടി​ടം

പേ​രാ​മ്പ്ര: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ളി​ന്റെ ഒ​രു വ​ർ​ഷം നീ​ളു​ന്ന 75ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​യും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കു​ന്ന സ്കൂ​ൾ ഗ്രൗ​ണ്ടി​ന്റെ പ്ര​വൃ​ത്തി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്റെ എ​ല്ലാ ക്ലാ​സ് മു​റി​ക​ളും സ്മാ​ർ​ട്ട് ആ​ണ്. ലി​ഫ്റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ മാ​നേ​ജ​ർ എ.​കെ. ക​രു​ണാ​ക​ര​ൻ നാ​യ​ർ, എ​ൻ​ജി​നീ​യ​ർ അ​ര​വി​ന്ദ​ൻ, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് രാ​ജീ​വ​ൻ മ​മ്മി​ളി, ക​ബ​ഡി പ​രി​ശീ​ല​ക​രാ​യ മി​ഥു​ൻ ലാ​ൽ, ബ​ൽ​ജി​ത്ത്, അ​ക്ഷ​യ്, ദേ​ശീ​യ സ്കൂ​ൾ ക​ബ​ഡി ടീം ​അം​ഗം യാ​സ​ർ അ​റാ​ഫ​ത്ത്, ഗി​ത ശ​ർ​മ, മ​ജീ​ഷ് കാ​ര​യാ​ട് എ​ന്നി​വ​രെ ആ​ദ​രി​ക്കും.

ഉ​ച്ച​ക്ക് ചേ​രു​ന്ന അ​നു​മോ​ദ​ന സാം​സ്കാ​രി​ക സ​ദ​സ്സി​ൽ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും പ​ശ്ചി​മ​ബം​ഗാ​ളി​ലെ സൗ​ത്ത് ദി​നാ​ജ്പു​ർ ജി​ല്ല ക​ല​ക്ട​റു​മാ​യ ബി​ജി​ൻ കൃ​ഷ്ണ, ര​മേ​ശ് കാ​വി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ 164 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സം​സ്ഥാ​ന സ്കൂ​ൾ ക​ലാ- ശാ​സ്ത്ര​മേ​ള​ക​ളി​ലെ ജേ​താ​ക്ക​ളാ​യ 55 പേ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന ക​ലാ​സാ​യാ​ഹ്നം ലി​ധി​ലാ​ൽ ഉ​ദ്ഘാ​ട​ന ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കെ. ​നി​ഷി​ത, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​സു​നി​ൽ​കു​മാ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്റ് ആ​ർ.​കെ. ര​ജീ​ഷ് കു​മാ​ർ, എം. ​അ​ജ​യ​കു​മാ​ർ, സു​ധാ​ക​ര​ൻ വ​ര​ദ, പൂ​ക്കോ​ട്ട് ബാ​ബു​രാ​ജ്, വി.​ബി. രാ​ജേ​ഷ്, എ.​കെ. ര​ജീ​ഷ് കു​മാ​ർ, കെ. ​ച​ന്ദ്രി​ക, സി.​എം. സി​ജു, പി.​കെ. നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ത്തോ​ളി: കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വേ​ളൂ​ർ ജി.​എം.​യു.​പി സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം ജൂ​ൺ 12ന് ​ഉ​ച്ച​ക്ക് ​2.30ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. കെ.​എം. സ​ച്ചി​ൻ​ദേ​വ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ലു ക്ലാ​സ് മു​റി​ക​ള​ട​ങ്ങി​യ കെ​ട്ടി​ട​മാ​ണ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്ന​ത്.

പ​ഠ​ന, പാ​ഠ്യേ​ത​ര രം​ഗ​ത്ത് മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്‌​കൂ​ളി​ൽ പ്രീ​പ്രൈ​മ​റി​യ​ട​ക്കം 1500ന​ടു​ത്ത് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​പേ​ഴ്‌​സ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, എ​ച്ച്.​എം ഇ​ൻ ചാ​ർ​ജ് പി.​പി. സീ​മ, പി.​ടി.​എ പ്ര​സി​ഡ​ന്റ് വി.​എം. മ​നോ​ജ് കു​മാ​ർ, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ വി.​എം. ഷി​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​പി. ബ​ബീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school buildingnew buildingschool
News Summary - new buildings-school
Next Story