Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകുടിവെള്ളം നിലച്ച്...

കുടിവെള്ളം നിലച്ച് നെല്യാടിക്കണ്ടി കോളനി

text_fields
bookmark_border
കുടിവെള്ളം നിലച്ച് നെല്യാടിക്കണ്ടി കോളനി
cancel
camera_alt

നെ​ല്യാ​ടി​ക്ക​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പ് ഹൗ​സ്

പേ​രാ​മ്പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​റ്റം​പൊ​യി​ൽ നെ​ല്യാ​ടി​ക്ക​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ കോ​ള​നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ കി​ണ​റും പ​മ്പ് ഹൗ​സും പാ​ണ്ടി​ക്കോ​ടാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

പു​റ്റം​പൊ​യി​ൽ വൃ​ന്ദാ​വ​ൻ എ.​യു.​പി സ്കൂ​ളി​നു സ​മീ​പ​മാ​ണ് ടാ​ങ്ക് സ്ഥാ​പി​ച്ച​ത്. മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ളം നി​ല​ച്ച​ത്. കു​ടി​വെ​ള്ളം മു​ട​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ എ​ൻ.​സി.​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു കൈ​താ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി.​പി ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സ​ഫ മ​ജീ​ദ്, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, മോ​ഹ​ന​ൻ എ​ര​വ​ട്ടൂ​ർ, എ​ൻ.​കെ. സു​രേ​ഷ്, ന​ടു​ക്ക​ണ്ടി രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplydrinking waterstopped
News Summary - Nelyadikandi Colony has stopped drinking water
Next Story