Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഉപ​െതരഞ്ഞെടുപ്പ്; പ്രചാരണം അവസാനഘട്ടത്തിലേക്ക്

text_fields
bookmark_border
ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഉപ​െതരഞ്ഞെടുപ്പ്; പ്രചാരണം അവസാനഘട്ടത്തിലേക്ക്
cancel

ന​ന്മ​ണ്ട: ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ന്മ​ണ്ട ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ന​ന്മ​ണ്ട ഡി​വി​ഷ​നി​ൽ ഇ​ട​തു​വ​ല​ത്​ മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം എ​ൻ.​ഡി.​എ​യും ഒ​പ്പ​ത്തി​നൊ​പ്പം മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യി. ഇ​രു​മു​ന്ന​ണി​ക​ളും ഡി​വി​ഷ​നി​ൽ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യും ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ജ​മീ​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, വി.​ടി. ബ​ൽ​റാം, എം.​കെ. രാ​ഘ​വ​ൻ എം.​പി, അ​ഡ്വ. പി.​എം. നി​യാ​സ്, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, യു.​വി. ദി​നേ​ശ് മ​ണി, കെ.​സി. അ​ബു, യൂ​ത്ത്​ ലീ​ഗ് നേ​താ​വ് ജാ​ഫ​ർ സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ ഇ​തി​ന​കം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റ​സി​യ തോ​ട്ടാ​യി​യു​ടെ ഡി​വി​ഷ​നി​ലെ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര്യ​ട​ന​യാ​ത്ര ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ചു. ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി ന​ട​ന്ന പ​ദ​യാ​ത്ര ശ​നി​യാ​ഴ്​​ച പ​റ​മ്പ​ത്ത് നി​ന്നാ​രം​ഭി​ച്ച് കാ​ക്കൂ​രി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന​യോ​ഗം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളാ​യ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, കെ.​പി. അ​നി​ൽ​കു​മാ​ർ, ജെ​യ്ക് സി. ​തോ​മ​സ്, മു​ക്കം മു​ഹ​മ്മ​ദ്, എം. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങി​ലെ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഗി​രി​ജ വ​ലി​യ​പ​റ​മ്പി​ലി​‍െൻറ പ്ര​ചാ​ര​ണം പ്ര​ധാ​ന​മാ​യും വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ്. ഗൃ​ഹ​യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​ര​ഘു​നാ​ഥ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ശ്രീ​കാ​ന്ത്, മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ടി.​പി. ജ​യ​ച​ന്ദ്ര​ൻ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി.​കെ. സ​ജീ​വ​ൻ എ​ന്നി​വ​രും വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ന്മ​ണ്ട ഡി​വി​ഷ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള​താ​ണ്. 2020 ഡി​സം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കാ​ന​ത്തി​ൽ ജ​മീ​ല 8094 വോ​ട്ടി​‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് കോ​ൺ​ഗ്ര​സി​ലെ സ​ലീ​ന റ​ഹീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 17 വാ​ർ​ഡി​ൽ 12ാം വാ​ർ​ഡ് ഒ​ഴി​കെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ൾ, ത​ല​ക്കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ൾ, കാ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 1, 2, 11, 12, 14, 15 വാ​ർ​ഡു​ക​ൾ, ചേ​ള​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 4, 5 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 41 വാ​ർ​ഡു​ക​ള​ട​ങ്ങി​യ​താ​ണ് ന​ന്മ​ണ്ട ജി​ല്ല ഡി​വി​ഷ​ൻ. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റ​സി​യ തോ​ട്ടാ​യി മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ക​ക്കോ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യും സി.​പി.​എം ക​ക്കോ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. 2020ലെ ​വോ​ട്ടി​ങ് നി​ല. കാ​ന​ത്തി​ൽ ജ​മീ​ല (സി.​പി.​എം 24,447), സ​ലീ​ന റ​ഹീം (കോ​ൺ​ഗ്ര​സ്​ 16,353), ശോ​ഭ​രാ​ജ​ൻ (ബി.​ജെ.​പി 8488).

യു.ഡി.എഫ് റോഡ് ഷോ

ന​ന്മ​ണ്ട: ന​ന്മ​ണ്ട ഡി​വി​ഷ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ജ​മീ​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി റോ​ഡ് ഷോ ​ന​ട​ത്തി. എം.​കെ. രാ​ഘ​വ​ൻ എം.​പി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ചേ​ള​ന്നൂ​ർ 9/5 ൽ ​നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​കാ​ക്കൂ​ർ, ന​ന്മ​ണ്ട, ചീ​ക്കി​ലോ​ട്, അ​ന്ന​ശ്ശേ​രി, അ​ണ്ടി​ക്കോ​ട്, എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പു​റ​ക്കാ​ട്ടി​രി​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ൽ എം.​കെ.​രാ​ഘ​വ​ൻ എം.​പി, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​നി​ധീ​ഷ്, ഐ.​പി. രാ​ജേ​ഷ്, യൂ​ത്ത്​ ലീ​ഗ് നേ​താ​വ് മ​ൻ​സൂ​ർ, റാ​ഷി​ദ് പു​റാ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എൽ.ഡി.എഫ് പദയാത്ര

ന​ന്മ​ണ്ട: ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ന്മ​ണ്ട ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റ​സി​യ തോ​ട്ടാ​യി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം എ​ൽ.​ഡി.​എ​ഫ് പ​ദ​യാ​ത്ര ന​ട​ത്തി. പ​റ​മ്പ​ത്ത് പു​റ​ക്കാ​ട്ടി​രി​യി​ൽ​നി​ന്നും രാ​വി​ലെ ആ​രം​ഭി​ച്ച പ​ദ​യാ​ത്ര നി​ര​വ​ധി മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​ക്കൂ​രി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എം.​പി. ഷി​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ക്കം മു​ഹ​മ്മ​ദ്, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ, സ്ഥാ​നാ​ർ​ഥി റ​സി​യ തോ​ട്ടാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignBy-ElectionNanmanda Division
News Summary - Nanmanda Division By-Election; Towards the end of the campaign
Next Story