Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightമുതുകാട് ആടുകളെ അജ്ഞാത...

മുതുകാട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു

text_fields
bookmark_border
sheep bitten by unknown creature
cancel
camera_alt

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നത് വനം വകുപ്പ് അധികൃതർ പരിശോധിക്കുന്നു

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു. താ​ഴെ അ​ങ്ങാ​ടി ഭാ​ഗ​ത്ത് പു​റ​യ​ങ്കോ​ട്ടു​മ്മ​ൽ ഇ​ബ്രാ​ഹി​മി​െൻറ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ത്തു​ജീ​വി​ക​ളെ നി​ര​ന്ത​ര​മാ​യി അ​ജ്ഞാ​ത ജീ​വി കൊ​ന്നു​തി​ന്നു​ന്ന​ത് പ​തി​വാ​ണ്.

ആ​റു മാ​സം മു​മ്പും ഇ​വി​ടെ ആ​ടു​ക​ളെ കൊ​ന്നി​രു​ന്നു. അ​ന്ന് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും കെ​ണി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​ലി​യു​ടെ സാ​ന്നി​ധ്യം അ​ന്ന് വ​നം വ​കു​പ്പും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്തും സ​ന്ദ​ർ​ശി​ച്ചു. ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unknown Creaturesheep bittenMuthukadu
News Summary - Muthukadu sheep were bitten by an unknown creature
Next Story