Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ
cancel
camera_alt

വിമൽ കുമാർ

പേരാമ്പ്ര: പാലേരി സ്വദേശി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പൊലീസി​െൻറ പിടിയിലായി. നരിവാങ്ങം നടുക്കാട് എം.എസ്. സദനത്തിൽ വിമൽകുമാറിനെ (38) പാലക്കാട്ടുനിന്നാണ് നാദാപുരം എ.എസ്.പി അംഗിത് അശോകി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തത്.

സമൂഹ മാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ട ഇയാൾ കഴിഞ്ഞവർഷം ജൂൺ 10ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡിന്​ സമീപത്തെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.യുവതിയുടെ സ്വർണമാല കൈക്കലാക്കിയ യുവാവ് മുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്ന പ്രതിയുടെ ടവര്‍ ലൊക്കേഷനിലൂടെ പിന്തുടര്‍ന്ന പൊലീസ് ഒടുവിൽ പാലക്കാട് തൃത്താലയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പിടികൂടുകയായിരുന്നു.പ്രതിയെ റിമാൻഡ്​ ചെയ്തു. എസ്‌.ഐമാരായ കെ. പ്രദീപന്‍, പി.കെ. ബാലകൃഷ്ണന്‍, പ്രേമന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സദാനന്ദന്‍, രാജേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story