Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightമാവോവാദികൾ വീട്ടിൽ...

മാവോവാദികൾ വീട്ടിൽ എത്തി; പഞ്ചായത്ത് പ്രസിഡൻറിനും ഭീഷണി

text_fields
bookmark_border
മാവോവാദികൾ വീട്ടിൽ എത്തി; പഞ്ചായത്ത് പ്രസിഡൻറിനും ഭീഷണി
cancel

പേ​രാമ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ലെ ഒ​രു വീ​ട്ടി​ൽ മൂ​ന്ന് മാ​വോ​വാ​ദി​ക​ളെ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. നാ​ലാം ബ്ലോ​ക്കി​ൽ പ​യ്യാ​ന കോ​ട്ട ദേ​വി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പംഉ​ള്ളാ​ട്ടി​ൽ ചാ​ക്കോ​യു​ടെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മ​ണി​യോ​ടെ ര​ണ്ട് പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യും എ​ത്തി​യ​ത്. മൂ​ന്നു പേ​രു​ടെ കൈ​യി​ലും തോ​ക്കും പു​റ​കി​ൽ തൂ​ക്കി​യി​ട്ട വ​ലി​യ ബാ​ഗു​മുണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​നാ​യ ചാ​ക്കോ​യും (68) റി​ട്ട: അം​ഗ​ന​വാ​ടി ടീ​ച്ച​റാ​യ ഭാ​ര്യ അ​ച്ചാ​മ്മ​യും (60) ആ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഭ​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ചാ​യ​യും ഇ​ഡ്ഡ​ലി​യും ന​ൽ​കി​യെ​ങ്കി​ലും ക​ഴി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. ചോ​റ് വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​പ്പോ​ൾ ചോ​റ് ന​ൽ​കി. പി​ന്നീ​ട് അ​രി, ചെ​റു​പ​യ​ർ മ​ണ്ണെ​ണ്ണ തു​ട​ങ്ങി​യ​വ ബ​ല​മാ​യി എ​ടു​ത്തു കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ലാ​പ്ടോ​പ്പ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ വീ​ട്ടി​ൽ​നി​ന്ന് ചാ​ർ​ജ് ചെ​യ്തു. വീ​ട്ടു​കാ​രെ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ​തി​രേ​യും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ​യും ഇ​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഖ​ന​ന മാ​ഫി​യ​ക്കും എ​തി​രാ​യ പോ​സ്​​റ്റ​ർ വീ​ട്ടി​ൽ ഏ​ൽ​പി​ച്ചു. സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​സു​നി​ലി​െൻറ വീ​ടി​ന് 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള വീ​ട്ടി​ലാ​ണ് മാ​വോ​വാ​ദി​ക​ൾ എ​ത്തി​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ​തി​രെ​യു​ള്ള ഭീ​ഷ​ണി ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് കാ​ണു​ന്ന​ത്. പൊ​ലീ​സ് സം​ര​ക്ഷ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് സ്വീ​ക​രി​ക്കു​മെ​ന്ന് കെ. ​സു​നി​ൽ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. പേ​രാ​മ്പ്ര ഡി.​വൈ.​എ​സ്‌.​പി ജ​യ​ൻ ഡൊ​മി​നി​ക്ക്, പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ കെ. ​ഷാ​ജി​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoiststhreatened
News Summary - Maoists reach Muthukattu; Panchayat president threatened
Next Story