കോവിഡ് ബാധിതന്റെ കോഴികളെ വിഷം കൊടുത്ത് കൊന്നതായി പരാതി
text_fieldsപേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കോവിഡ് ബാധിതന്റെ കോഴികളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കളരിപറമ്പത്ത് ജസീലിെൻറ കോഴികളെയാണ് കൊന്നത്. മുട്ടയിടുന്ന ഗിനി കോഴികളും കരിങ്കോഴികളും ഉൾപ്പെടെയാണ് വിഷം തിന്ന് ചത്തത്. കോവിഡ് ബാധിച്ചതു കാരണം പുറത്തുപോകാൻ കഴിയാത്തതു കൊണ്ട് കോഴികൾക്ക് തീറ്റ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ കോഴികളെ തുറന്നുവിട്ടതായിരുന്നു. എന്നാൽ, ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അയൽവാസിയുടെ സ്ഥലത്ത് മറ്റൊരു അയൽവാസി വിഷം വിതറിയതെന്ന് പേരാമ്പ്ര പൊലീസിൽ നൽകിയ പരാതിയിൽ ജസീൽ ചൂണ്ടിക്കാട്ടി. തന്റെ രോഗം പോലും പരിഗണിക്കാതെ മിണ്ടാപ്രാണികളോട് നടത്തിയ ഈ ക്രൂരതക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജസീൽ ആവശ്യപ്പെട്ടു.

