Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightചെങ്ങോടുമലയിൽ...

ചെങ്ങോടുമലയിൽ മണ്ണിടിഞ്ഞു; കുടുംബത്തെ മാറ്റി താമസിപ്പിച്ചു

text_fields
bookmark_border
ചെങ്ങോടുമലയിൽ മണ്ണിടിഞ്ഞു; കുടുംബത്തെ മാറ്റി താമസിപ്പിച്ചു
cancel
camera_alt

മണ്ണിനോടൊപ്പം ഉരുണ്ടുവന്ന പാറക്കഷണം

പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ണ്ണും ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ത്തെ മാ​റ്റി താ​മ​സി​പ്പി​ച്ചു. പൂ​വ്വ​ത്തും​ചോ​ല​യി​ൽ ദേ​വി​യു​ടെ കു​ടും​ബ​ത്തെ​യാ​ണ് ശ​നി​യാ​ഴ്​​ച മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. 1984ൽ ​വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​ണ് ഇ​പ്പോ​ൾ മ​ണ്ണി​ടി​ഞ്ഞ​ത്.

വ​ലി​യൊ​രു പാ​റ​ക്ക​ഷ​ണം മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തു​കൊ​ണ്ടാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി​ക്ക് അ​നു​മ​തി തേ​ടി​യ 12 ഏ​ക്ക​റി​ൽ​നി​ന്ന്​ അ​ധി​കം ദൂ​ര​ത്ത​ല്ല മ​ണ്ണി​ടി​ഞ്ഞ സ്ഥ​ലം. 84 ഉ​രു​ൾ​പൊ​ട്ട​ലി​ൽ പു​റ​ത്തു​വ​ന്ന പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ ഏ​തു സ​മ​യ​ത്തും താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ക്വാ​റി യാ​ഥാ​ർ​ഥ്യ​മാ​യാ​ലു​ണ്ടാ​വു​ന്ന സ്ഫോ​ട​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​ണ്ടാ​ക്കും.

Show Full Article
TAGS:landslide chengottumala 
Next Story