പേരാമ്പ്ര: സ്വന്തം മണ്ഡലത്തിൽതന്നെ തൊഴിലില്ലായ്മ ഉണ്ടാക്കുന്ന മന്ത്രിയായി തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മാറിയിരിക്കുന്നുവെന്ന് കെ.എം. ഷാജി എം.എൽ.എ.
അക്രമത്തെ തുടർന്ന് പേരാമ്പ്രയിൽ അടച്ചിട്ട മത്സ്യ മാർക്കറ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാരണം ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സ്വന്തം നാട്ടിൽതന്നെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും വൈരം തീർക്കുന്നതിനുവേണ്ടി പട്ടിണിക്കിടുന്ന അധികൃതരുടെ ക്രൂരതക്ക് മന്ത്രി കൂട്ടുനിൽക്കുന്നത്. മാർക്കറ്റ് അടിയന്തരമായി തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.കെ. അസൈനാർ, കല്ലൂർ മുഹമ്മദലി, പി.ടി. അഷ്‌റഫ്, ടി.പി. മുഹമ്മദ്, എം.കെ.സി. കുട്ട്യാലി, പുതുക്കുടി അബ്ദുറഹ്മാൻ, ആർ.കെ. മുനീർ, സലിം മിലാസ്, ടി.കെ. നഹാസ്, ആർ.കെ. മുഹമ്മദ്, വി.എൻ. നൗഫൽ, റിയാസ് കായണ്ണ, പി.വി. അഷ്‌റഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.