കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾ നാടിന് വിലയ പ്രതിക്ഷയാണ് നൽകുന്നതെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ. ബജറ്റ് വഴി ചെയ്യാൻ പറ്റാത്ത വലിയ പ്രവൃത്തികൾ കിഫ്ബി വഴി ചെയ്തിട്ടുണ്ട്. കിഫ്ബിയുടെ മാനദണ്ഡങ്ങൾ പ്രവൃത്തി സമയബന്ധിതമായും ഗുണനിലവാരത്തോടെയും സുരക്ഷിതത്വത്തോടെയും ചെയ്യാൻ സഹായിക്കുന്നു.
പേരാമ്പ്രയിൽ 402. 83 കോടി രൂപയുടെ കിഫ്ബി സഹായത്തോടെ 15 പ്രവൃത്തികളാണ് നടപ്പാക്കുന്നത്.
പേരാമ്പ്ര-പയ്യോളി റോഡ് (42 കോടി), പേരാമ്പ്ര-ചാനിയം കടവ് റോഡ് (24 കോടി), മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ (അഞ്ച്), പേരാമ്പ്ര സബ് രജിസ്റ്റർ ഓഫീസ് കെട്ടിടം (1.08 കോടി) പ്രവൃത്തികളാണ് പൂർത്തികരിച്ചത്. പേരാമ്പ്ര താലൂക്കാശുപത്രി വികസനം (77.47 കോടി), രാമല്ലൂർ ജി. എൽ. പി സ്കൂൾ (4.25 കോടി) സി.കെ.ജി കോളജ് അക്കാദമിക്ക് ബ്ലോക്കും ലൈബ്രറി കെട്ടിടവും (7. 82 കോടി) മേപ്പയ്യൂർ സ്പോർട്സ് കോംപ്ലക്സ് (6.5 കോടി) എന്നിവയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. കിഫ്ബി 11. 35 കോടി രൂപ വകയിരുത്തിയ പേരാമ്പ്ര മൾട്ടിപ്ലക്സ് തിയേറ്റർ ശിലാസ്ഥാപനം കഴിഞ്ഞെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
പേരാമ്പ്ര ബൈപാസിനു 68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മേപ്പയ്യൂർ-നെല്ല്യാടി - കൊല്ലം റോഡ് (42 കോടി) അകലാപുഴ പാലം ( 35 കോടി) പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് (68. 36 കോടി) മുതുകാട് മോഡൽ റസിഡൻഷ്യൽ സ്കൂൾ (25 കോടി) നടേരി പാലം (20 കോടി ) തുടങ്ങിയവയാണ് കിഫ്ബി ഫണ്ടിലൂടെ തുടങ്ങാനുള്ള പദ്ധതികൾ.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.