Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകായണ്ണയിൽ...

കായണ്ണയിൽ കാരുണ്യപ്പെരുമഴ; ചരിത്രമെഴുതി വാട്സ്ആപ് കൂട്ടായ്മ

text_fields
bookmark_border
കായണ്ണയിൽ കാരുണ്യപ്പെരുമഴ; ചരിത്രമെഴുതി വാട്സ്ആപ് കൂട്ടായ്മ
cancel
camera_alt

കാ​യ​ണ്ണ​യി​ൽ ദോ​സ്ത് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി ഒ​രു​ക്കു​ന്നു

പേ​രാ​മ്പ്ര: കാ​രു​ണ്യ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും കാ​യ​ണ്ണ മാ​തൃ​ക പു​തു​ച​രി​ത്രം ര​ചി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു വീ​ട്ടി​ലെ ര​ണ്ടു മ​ക്ക​ൾ​ക്കും മാ​ര​ക​രോ​ഗം പി​ടി​പെ​ട്ട് പ്ര​യാ​സ​പ്പെ​ടു​മ്പോ​ൾ ആ ​കു​ടും​ബ​ത്തി​ന് താ​ങ്ങാ​വേ​ണ്ട​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ കാ​യ​ണ്ണ ദോ​സ്ത് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ 'ബി​രി​യാ​ണി ച​ല​ഞ്ച്' സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​ര​മാ​വ​ധി 3000 ബി​രി​യാ​ണി വെ​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. ആ​വ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​പ്പോ​ൾ ഓ​ർ​ഡ​റു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു. ബി​രി​യാ​ണി​യു​ടെ എ​ണ്ണം 10,000ഉം ​ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു. 15,000 ആ​യ​പ്പോ​ൾ ഓ​ർ​ഡ​ർ എ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു.

15,000 ബി​രി​യാ​ണി ഒ​രു ദി​വ​സം വെ​ച്ച് പാ​ർ​സ​ലാ​ക്കു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ കാ​യ​ണ്ണ​യു​ടെ യു​വ​ത്വം രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​രാ​യി. ര​ണ്ടാം വാ​ർ​ഡി​ലെ പു​ത്ത​ൻ​പീ​ടി​ക താ​ഴെ അ​ഫ്സ​ലി​ന്റെ വീ​ട്ടു​വ​ള​പ്പി​ൽ പ​ന്ത​ലൊ​രു​ക്കി അ​വ​ർ സ്നേ​ഹ​ത്തി​ന്റെ അ​ടു​പ്പു​കൂ​ട്ടി. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റോ​ളം ആ​ളു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച ഒ​രു​പോ​ള ക​ണ്ണ​ട​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ​ത​ന്നെ ബി​രി​യാ​ണി പാ​ർ​സ​ലാ​യി ന​ൽ​കി​ത്തു​ട​ങ്ങി.

വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ അ​ഫ്സ​ൽ അ​ന്ത്രു​ക്ക​ണ്ടി, ക​ൺ​വീ​ന​ർ ടി.​കെ. ര​മേ​ശ​ൻ, ര​ക്ഷാ​ധി​കാ​രി രാ​ജേ​ഷ് കാ​യ​ണ്ണ, ടി.​കെ. ലി​നീ​ഷ്, സ​ജീ​വ​ൻ സൂ​പ്പ​ർ, മ​നു പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​മ​ഹാ​ദൗ​ത്യം വി​ജ​യി​പ്പി​ച്ച​ത്.

മാ​ട്ട​നോ​ട് എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും കോ​റോ​ത്ത് ഷ​മീ​റി​ന്റെ മ​ക്ക​ളു​മാ​യ മു​ഹ​മ്മ​ദ് ഷ​ഹ​ൽ ഷാ (11) ​ആ​യി​ഷ ത​ൻ​ഹ (7) എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ചി​കി​ത്സ ചെ​ല​വി​നു​വേ​ണ്ടി​യാ​ണ് ദോ​സ്ത് ബി​രി​യാ​ണി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ത​ലാ​സീ​മി​യ എ​ന്ന രോ​ഗ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് പി​ടി​പെ​ട്ട​ത്. ഇ​ത് ഭേ​ദ​മാ​കാ​ൻ മ​ജ്ജ മാ​റ്റി​വെ​ക്ക​ണം. ഇ​തി​ന് 80 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ഈ ​തു​ക സ​മാ​ഹ​രി​ക്കാ​ൻ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​മ്മി​റ്റി കു​ട്ടി​ക​ളു​ടെ മാ​താ​വ് മു​ബീ​ന കോ​റോ​ത്തി​ന്റെ പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് മൊ​ട്ട​ന്ത​റ ശാ​ഖ​യി​ൽ 13230100139045 ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട് (IFSC - FDRL 0001323) Google Pay No : 7510742274.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp groupbiriyani challenge
News Summary - kayanna dosth whats app group biriyani challenge
Next Story