കൂത്താളിയിൽ കരിങ്കൊച്ചയെ കണ്ടെത്തി
text_fieldsകൂത്താളിയിൽ കണ്ട കരിങ്കൊച്ച
പേരാമ്പ്ര: കൂത്താളിയിൽനിന്ന് വൈദ്യുതിലൈനിൽ തട്ടി വീണ് അവശനിലയിലായ കരിങ്കൊച്ചയെ രക്ഷപ്പെടുത്തി. പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് വാച്ചർ സുരേന്ദ്രനാണ് കൊച്ചയെ എടുത്തുകൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചത്.
കരിങ്കൊച്ചയെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കുകയെന്ന് പക്ഷി നിരീക്ഷകൻ ഡോ. അബ്ദുല്ല പാലേരി പറഞ്ഞു. ഇവയെ അധികവും നെൽപാടങ്ങളിലും കണ്ടൽക്കാടുകളിലും കൈതക്കൂട്ടങ്ങളിലുമാണ് കാണുക.
ഒറ്റയായും ജോടിയായും കാണാറുള്ള ഇവയുടെ ഭക്ഷണം ചെറിയ ജലജീവികളാണ്. ഏഷ്യക്കു പുറമെ ആസ്ട്രേലിയയിൽ മാത്രമാണ് ഇവയെ കാണുന്നത്. കറുത്ത നിറമുള്ള ഇവക്ക് കഴുത്തിൽ മഞ്ഞ നിറത്തിലുള്ള അടയാളങ്ങളുണ്ട്.

