കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
text_fieldsകാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ റിച്ചാർഡ് ജോൺ
പൂഴിത്തോട്
പേരാമ്പ്ര: കെ.സി.വൈ.എം താമരശ്ശേരി രൂപത ട്രഷറർ റിച്ചാർഡ് ജോണിന് (25) കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കാട്ടുപന്നി ഇടിച്ചിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് കാലിെൻറ എല്ല് തകർന്ന റിച്ചാർഡിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ റിച്ചാർഡ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് പൂഴിത്തോട്ടിലെ വീട്ടിലേക്ക് പോകവേയാണ് കാട്ടുപന്നിയുടെ ആക്രമണം. സൈഡിൽനിന്ന് പാഞ്ഞടുത്ത കാട്ടുപന്നി റിച്ചാർഡിെൻറ ബൈക്ക് കുത്തിമറിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
റിച്ചാർഡിന് ചികിത്സാചെലവടക്കം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ബഫർ സോൺ അടക്കം കർഷകദ്രോഹ നടപടികൾക്കെതിരെ റിച്ചാർഡിെൻറ നേതൃത്വത്തിൽ അടുത്തിടെ പൂഴിത്തോട് അങ്ങാടിയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

