Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകർണാടകയിൽനിന്ന്...

കർണാടകയിൽനിന്ന് കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു

text_fields
bookmark_border
wash
cancel
camera_alt

തുറയൂർ ഇരിങ്ങത്ത് എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ പിടികൂടിയ വാഷും വാറ്റുപകരണങ്ങളും പരിശോധിക്കുന്നു

പേ​രാ​മ്പ്ര: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന വി​ദേ​ശ​മ​ദ്യം പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ളും സം​ഘ​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. അ​രി​ക്കു​ളം കാ​ര​യാ​ടു​നി​ന്ന് സ്കൂ​ട്ട​റി​ൽ വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 50 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്​​ഡ്. പ​ച്ച​ക്ക​റി വ​ണ്ടി​യി​ലാ​ണ് മ​ദ്യം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്. കാ​ര​യാ​ടു​നി​ന്ന് കെ.​എ​ൽ 56 വി 6260 ​ഹോ​ണ്ട ആ​ക്ടി​വ സ്കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി പെ​രു​മ്പോ​ക്കു​നി ബി​ജി​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ പി.​കെ. സ​ബീ​റ​ലി, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​പ്ര​ജി​ത്ത്, ച​ന്ദ്ര​ൻ കു​ഴി​ച്ചാ​ലി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്​​ദു​ൽ സ​മ​ദ്, ഷി​ജി​ൽ കു​മാ​ർ, അ​നൂ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എക്സൈസ് റെയ്ഡിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി

പ​യ്യോ​ളി: തു​റ​യൂ​ർ ഇ​രി​ങ്ങ​ത്ത് എ​ക്സൈ​സ് പാ​ർ​ട്ടി ന​ട​ത്തി​യ റെ​യ്ഡി​ൽ 110 ലി​റ്റ​ർ വാ​ഷും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഇ​രി​ങ്ങ​ത്ത് കു​ട്ട​ൻ കൈ​കു​നി പ്രേം​ജി​ത്തി​നെ​തി​രെ (36) എ​ക്സൈ​സ് കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​ക്കാ​യി സ്ഥ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി എ​ക്സൈ​സ് റേ​ഞ്ച്​ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എം. ​ഹാ​രി​സ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ (​ഗ്രേ​ഡ്) പി. ​ബാ​ബു , ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. ഷൈ​ജു, സി.​എം. വി​ചി​ത്ര​ൻ, ബി.​എ​ൻ. ഷൈ​നി, ബ​ബി​ൻ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

കർണാടകയിൽനിന്ന് കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു

ബാ​ലു​ശ്ശേ​രി: കു​റു​മ്പൊ​യി​ൽ കാ​റ്റാ​ടി മ​ല​യി​ൽ നി​ന്ന് 400 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ച്ചു. ബാ​ലു​ശേ​രി പൊ​ലീ​സും താ​മ​ര​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കാ​റ്റാ​ടി മ​ല​യി​ലെ പൊ​തു​സ്ഥ​ല​ത്തു സൂ​ക്ഷി​ച്ച 400 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, ശ​ശി, എ.​എ​സ്.​ഐ വി​നോ​ദ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ. ഹ​രി​ദാ​സ​ൻ, എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് ബാ​ബു, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign liquor
News Summary - Foreign liquor brought
Next Story