Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightമത്സ്യമാർക്കറ്റ്...

മത്സ്യമാർക്കറ്റ് സംഘർഷം: ആറു പേർകൂടി അറസ്​റ്റിൽ

text_fields
bookmark_border
മത്സ്യമാർക്കറ്റ് സംഘർഷം: ആറു പേർകൂടി അറസ്​റ്റിൽ
cancel

പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റ് സംഘർഷവുമായി ബന്ധപ്പെട്ട് ആറു പേരെ കൂടി പേരാമ്പ്ര പൊലീസ് അറസ്​റ്റ്​ ചെയ്തു. സി.പി.എം പ്രവർത്തകരായ പാറാട്ടുപാറ അഭിജിത്ത്, തെക്കേപ്പറമ്പിൽ മുസ്തഫ, തെക്കേപ്പറമ്പിൽ അർജുൻ, ഷമീർ മരുതോറച്ചാലിൽ, മുസ്​ലിം ലീഗ് പ്രവർത്തകരായ പന്തിരിക്കര കയനോത്ത് ഷരീഫ്, പേരാമ്പ്ര മഠത്തിൽ മീത്തൽ ഫൈസൽ എന്നിവരാണ് അറസ്​റ്റിലായത്.

ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം, മുസ്​ലിം ലീഗ് പാർട്ടികളിൽപെട്ട എട്ടുവീതം ആളുകളാണ് പിടിയിലായത്. 50 പേർ കേസിൽ പ്രതികളാണ്. സംഘർഷത്തെ തുടർന്ന് മത്സ്യമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.

Show Full Article
TAGS:perambra Fish marke police arrest 
Next Story