പാചകവാതകം ചോർന്ന് ബേക്കറിയിൽ തീ പിടിച്ചു
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ അങ്ങാടിയിലെ ബേക്കറിയിൽ ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങൾക്കും തീപിടിച്ചു. പാചകം ചെയ്യുമ്പോൾ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ എൽ.പി.ജി സിലിണ്ടറിന് ചോർച്ചയുണ്ടായതിനെ തുടർന്നായിരുന്നു അപകടം. പേരാമ്പ്രയിൽനിന്നും സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.ടി. റഫീക്കിന്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
തൊട്ടടുത്തുണ്ടായിരുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. കൂളർ, റെഫ്രിജറേറ്റർ എന്നിവയും കെട്ടിടത്തിന്റെ വയറിങ് സംവിധാനവും ഭാഗികമായി കത്തി നശിച്ചു. മീത്തലേമഠത്തിൽ ജലീൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജെ. ആർ ബേക്കറി കം കഫ്റ്റീരിയയിലാണ് അഗ്നിബാധ ഉണ്ടായത്. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ. ഗിരീഷ്, ആരാധ് കുമാർ, കെ. ശ്രീകാന്ത്, പി.ആർ. സോജു, സിജീഷ്, ടി. ബബീഷ്, സനൽ രാജ്, ധീരജ്ലാൽ, കെ.പി. ബാലകൃഷ്ണൻ, അനീഷ് കുമാർ എന്നിവരും അദ്നിരക്ഷാ സേന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

