Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightമകൾക്ക് വിദ്യാഭ്യാസ...

മകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; രക്ഷിതാക്കൾ ബാങ്കിനു മുന്നിൽ കുത്തിയിരുന്നു

text_fields
bookmark_border
മകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; രക്ഷിതാക്കൾ ബാങ്കിനു മുന്നിൽ കുത്തിയിരുന്നു
cancel
camera_alt

വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ച്ചു​കി​ട്ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ പേ​രാ​മ്പ്ര ബാ​ങ്കി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്നു 

പേ​രാ​മ്പ്ര: മ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ക്ഷി​താ​ക്ക​ൾ ബാ​ങ്കി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പേ​രാ​മ്പ്ര ശാ​ഖ​ക്കു മു​ന്നി​ലാ​ണ് ഗോ​ല​ശാ​ല​ക്ക​ല്‍ താ​ഴ ഇ.​കെ. രാ​ജു​വും ഭാ​ര്യ റീ​ന​യും സ​മ​രം ന​ട​ത്തി​യ​ത്.

ഇ​വ​രു​ടെ മ​ക​ൾ അ​വ്യ ല​ക്ഷ്മി ബം​ഗ​ളൂ​രു മ​ദ​ര്‍ തെ​രേ​സ കോ​ള​ജി​ല്‍ ബി.​എ​സ്.​സി ന​ഴ്സി​ങ്ങി​ന് പ​ഠി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കാ​യി അ​പേ​ക്ഷ ന​ല്‍കി​യി​ട്ട് ആ​റു മാ​സം ക​ഴി​ഞ്ഞെ​ന്നും ഇ​തു​വ​രെ വാ​യ്പ അ​നു​വ​ദി​ച്ചു​കി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​രോ​പ​ണം.

കോ​ള​ജി​ൽ ട്യൂ​ഷ​ൻ ഫീ​സ് അ​ട​ക്കാ​ത്ത​തു കാ​ര​ണം കു​ട്ടി​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ ഹാ​ൾ​ടി​ക്ക​റ്റ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്നി​ല്ല. ബാ​ങ്കി​ൽ ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടും വാ​യ്പ ത​രാ​തെ ബാ​ങ്ക് അ​ധി​കൃ​ത​ർ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. മ​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ന്റെ ഉ​ത്ത​ര​വാ​ദി​ക​ൾ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​വ​രു​ടെ അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​ന്തി​മാ​നു​മ​തി​ക്കാ​യി ക​ൽ​പ​റ്റ​യി​ലെ റീ​ജ​ന​ല്‍ ഓ​ഫി​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​നേ​ജ്മെ​ന്റ് സീ​റ്റി​ല്‍ പ​ഠി​ക്കു​ന്ന​വ​രു​ടെ വാ​യ്പാ​കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​മ​തി ന​ല്‍കേ​ണ്ട​ത് റീ​ജ​ന​ല്‍ ഓ​ഫി​സി​ല്‍നി​ന്നാ​ണെ​ന്നും ബാ​ങ്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education loankerala grameen bankprotest
News Summary - education loan denied to daughter; parents protest in front of bank
Next Story