Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രൈവർക്ക് മർദനം; കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ഇന്ന് ബസ് സമരമെന്ന് തൊഴിലാളികൾ
text_fieldsbookmark_border
പേരാമ്പ്ര: ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ ഓടില്ലെന്ന് തൊഴിലാളി കൂട്ടായ്മ അറിയിച്ചു.
പേരാമ്പ്ര കല്ലോട് ബസ് നിർത്തി കുട്ടികളെ കയറ്റാത്തതിനെ തുടർന്ന് കോളജ് വിദ്യാർഥികളും 'കടുവ' ബസിലെ ജീവനക്കാരും തമ്മിൽ നേരത്തെ വാക് തർക്കമുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റ്യാടിക്ക് പോയ ബസ് കല്ലോട് സ്റ്റോപിൽ നിർത്താതെ പോയെന്നാരോപിച്ച് ഒരു സംഘം വിദ്യാർഥികൾ കുറ്റ്യാടി ബസ് സ്റ്റാൻഡിൽ വെച്ച് ഡ്രൈവർ മൂരികുത്തി സ്വദേശി സാജിദിനെ (31) മർദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Next Story

