Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപൊറാളി ക്വാറി:...

പൊറാളി ക്വാറി: വിചിത്രവാദവുമായി ജിയോളജി വകുപ്പ്

text_fields
bookmark_border
പൊറാളി ക്വാറി: വിചിത്രവാദവുമായി ജിയോളജി വകുപ്പ്
cancel
camera_alt

പൊ​റാ​ളി ക്വാ​റി​ക്കെ​തി​രെ സ​മ​ര​സ​മി​തി കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​ന്​ മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം

പേ​രാ​മ്പ്ര: കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക്വാ​റി​ക്ക് അ​നു​കൂ​ല​മാ​യ ജി​യോ​ള​ജി റി​പ്പോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ. ക്വാ​റി​വി​രു​ദ്ധ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ട​ത്തി​ന് കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ജി​യോ​ള​ജി​യു​ടേ​താ​യ പ​രാ​മ​ർ​ശ​മു​ള്ള​ത്. ക്വാ​റി​ക്ക് സ​മീ​പ​മു​ള്ള വീ​ടു​ക​ൾ​ക്കും സ്കൂ​ളി​നും ച​ർ​ച്ചി​നും വി​ള്ള​ൽ ഉ​ണ്ടാ​യ​ത് ക്വാ​റി​യി​ലെ സ്ഫോ​ട​നം​മൂ​ല​മാ​ണെ​ന്ന് പ​റ​യാ​ൻ​ക​ഴി​യി​ല്ലെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് അ​റി​യി​ച്ച​തു​കൊ​ണ്ട് ക്വാ​റി​ക്ക് സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​െൻറ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലു​ള്ള​ത്.

പ്ര​ദേ​ശ​ത്തെ നാ​ൽ​പ​തോ​ളം വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ട്. കാ​റ്റു​ള്ള​മ​ല യു.​പി സ്കൂ​ളി​െൻറ​യും ച​ർ​ച്ചി​െൻറ​യും ചു​മ​രു​ക​ൾ​ക്കും വി​ള്ള​ലു​ണ്ട്. ഇ​ത് ക്വാ​റി​യി​ലെ സ്ഫോ​ട​നം​മൂ​ല​മ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ജി​യോ​ള​ജി​യും പ​ഞ്ചാ​യ​ത്തും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡും കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക്വാ​റി​ക്ക് എ​തി​രാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​രു വി​ദ​ഗ്ധ പ​ഠ​ന​വും ന​ട​ത്താ​തെ ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഫോ​ട​ന​മ​ല്ല കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ള്ള​ലി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത് ക്വാ​റി മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ക്വാ​റി​ക്ക് പ​ഞ്ചാ​യ​ത്ത് സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 68 ദി​വ​സ​മാ​യി ആ​ക്​​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​ന്​ മു​ന്നി​ൽ റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സ​മ​രം കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് മെം​ബ​ർ സ​ണ്ണി പു​തി​യ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​സ് കെ. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ​സ്​​റ്റി​ൻ കാ​ര​ക്ക​ട, സി​നി ജി​നോ, ബേ​ബി തെ​ങ്ങും​പ​ള്ളി​ൽ, ബി​ജു ചെ​റു​പു​റ​ത്ത്, ദേ​വ​സ്യ വ​ട​ക്കേ​ക്കു​ന്നേ​ൽ, അ​പ്പ​ച്ച​ൻ വ​ട​ക്കേ​ക്കു​ന്നേ​ൽ, ജോ​സ് തെ​ങ്ങും​പ​ള്ളി​ൽ, ബേ​ബി വ​ട​ക്കേ​ക്കു​ന്നേ​ൽ, ജി​നോ ത​ച്ച​ലാ​ടി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarry MafiaGeology Department
News Summary - Department of Geology with Strange argument in porali Quarry issue
Next Story