മാവോവാദി ഭീഷണിക്കെതിരെ സി.പി.എം പന്തംകൊളുത്തി പ്രതിഷേധിച്ചു
text_fieldsമാവോവാദി ഭീഷണിക്കെതിരെ സി.പി.എം മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാലയിൽ എം. കുഞ്ഞമ്മദ് സംസാരിക്കുന്നു
പേരാമ്പ്ര: ചക്കിട്ടപാറയിൽ ഇല്ലാത്ത ഖനനത്തിന്‍റെ പേരിൽ നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഭീതിയിലാഴ്ത്തി ചൂഷണം ചെയ്യാനുമാണ് മാവോവാദികളുടെ ശ്രമമെന്ന് സി.പി.എം. പഞ്ചായത്തിലെ മാവോവാദി ഭീകരവാദത്തിനെതിരെ സി.പി.എമ്മിന്‍റെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറയിൽ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മുതുകാട് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പൂഴിത്തോട്, ചെമ്പനോട്, മുതുകാട് മേഖലകളിലെ 206 കേന്ദ്രങ്ങളിലായി മൂവായിരത്തിൽപരം പേർ പങ്കെടുത്തു.
പാർട്ടി നേതാക്കളായ എൻ.പി. ബാബു, എം. കുഞ്ഞമ്മദ്, കെ. സുനിൽ, പി.സി. സുരാജൻ, സി.കെ. ശശി, കെ.കെ. ബിന്ദു എന്നിവർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

