Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്രയിൽ ദമ്പതികൾ...

പേരാമ്പ്രയിൽ ദമ്പതികൾ അങ്കത്തിന്

text_fields
bookmark_border
പേരാമ്പ്രയിൽ ദമ്പതികൾ അങ്കത്തിന്
cancel
camera_alt

ബിജു കൃഷ്ണനും സിനിയും

പേ​രാ​മ്പ്ര: അ​ഭി​രാ​മും അ​നി​രു​ദ്ധും ദി​വ​സ​വും രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് മാ​താ​വി​നെ​യും പി​താ​വി​നെ​യും യാ​ത്ര​യാ​ക്കും. പി​താ​വ്​ ബി​ജു കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലേ​ക്കും മാ​താ​വ്​ നാ​ലാം വാ​ർ​ഡി​ലേ​ക്കു​മാ​ണ് പോ​കു​ന്ന​ത്. ഇ​രു​വ​രും ഇ​വി​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

ബി​ജു കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം വാ​ർ​ഡി​ൽ​നി​ന്ന്​ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ യു.​ഡി.​എ​ഫി​ലു​ള്ള അ​നൈ​ക്യം മു​ത​ലാ​ക്കാ​നാ​ണ് ബി.​ജെ.​പി ബി​ജു കൃ​ഷ്ണ​നെ​ത​ന്നെ ഇ​വി​ടെ നി​യോ​ഗി​ച്ച​ത്. സി​നി ക​ന്നി​യ​ങ്ക​ത്തി​നാ​ണ് നാ​ലാം വാ​ർ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. മൂ​ന്നാം വാ​ർ​ഡി​ൽ ഭ​ർ​ത്താ​വ് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ണ​യാ​വു​മെ​ന്നാ​ണ് സി​നി​യു​ടെ പ്ര​തീ​ക്ഷ.

പേ​രാ​മ്പ്ര ക​ല്ലോ​ട് പ​യ്യൂ​ര്‍ക​ണ്ടി പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​രു​ടെ​യും വ​ത്സ​ല​യു​ടെ​യും മ​ക​നാ​ണ് ബി​ജു കൃ​ഷ്ണ​ന്‍. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ധാ​രി​യാ​യ സി​നി, ബാ​ലു​ശ്ശേ​രി ഇ​യ്യാ​ട് കാ​യ​ക്ക​ല്‍ കൃ​ഷ്ണ​ന്‍ കു​ട്ടി നാ​യ​രു​ടെ​യും ത​ങ്ക​ത്തി​െൻറ​യും മൂ​ന്നു മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ്.

Show Full Article
TAGS:panchayat election 2020 
News Summary - couple fighting in panchayat election
Next Story