മോഷണം നടത്തിയ നാടോടിസ്ത്രീകൾ പിടിയിൽ
text_fieldsപേരാമ്പ്ര: ഹോട്ടലിൽ ഉൾപ്പെടെ മോഷണം നടത്തിയ കേസിൽ മൂന്നു നാടോടിസ്ത്രീകൾ പിടിയിലായി. കഴിഞ്ഞ ദിവസം പേരാമ്പ്ര കാർത്തിക ഹോട്ടലിൽനിന്നു മോഷണംപോയ വസ്തുക്കളുമായാണ് മഞ്ജുള, പാർവതി, റാണി എന്നിവരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് കാലമായി ഇവർ പേരാമ്പ്രയിൽ താമസിച്ചുവരുകയാണ്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പേരാമ്പ്രയുടെ പല ഭാഗങ്ങളിലും ചെറിയ മോഷണങ്ങൾ ശ്രദ്ധയിൽപെട്ടതോടെ പേരാമ്പ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ശക്തമായ പട്രോളിങ് നടത്തിവരുകയും ചെയ്തിരുന്നു. ആക്രിക്കടകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതിൽ മേപ്പയൂരിലെ ഒരു ആക്രിക്കടയിൽനിന്ന് എസ്.ഐ സുജിലേഷിന്റെ നേതൃത്വത്തിൽ മോഷണവസ്തുക്കൾ കണ്ടെടുത്തിരുന്നു.

