Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൊച്ചാട് സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
സംഘർഷം ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു
conflict
cancel

പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പുമായുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി റഫീഖ് കല്ലോത്ത്, അഡ്വ. എൻ.കെ. സജീവൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അനിൽ മലയിൽ, പി.എം. സജില എന്നിവർക്കാണ് പരിക്കേറ്റത്.

നാലുപേരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി നേരത്തേ നടന്ന സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗത്തിൽ സമവായമുണ്ടാവാത്തതിനെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും നടത്താൻ തീരുമാനിക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥികളുടെ പാനലുണ്ടാക്കി പ്രചാരണം നടത്തി. മറുഭാഗത്ത് എൽ.ഡി.എഫും തന്ത്രങ്ങൾ ആവിഷ്‍കരിച്ചു.

വെള്ളിയാഴ്ച മൂന്നുമണിക്കെത്തിയ രക്ഷിതാക്കളെ ക്ലാസ് അധ്യാപകർ തിരിച്ചറിഞ്ഞ ശേഷമാണ് ഹാളിലേക്ക് കയറ്റിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.

സംഘർഷം ഒഴിവാക്കാൻ സ്കൂൾ അധികൃതർ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയുംചെയ്തു. എന്നാൽ, യു.ഡി.എഫ്-സി.പി.എം പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.

പൊലീസ് നോക്കിനിൽക്കെയാണ് തങ്ങളെ മർദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്കൂളിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കുകയാണെന്ന് സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റിയും ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conflict over Nochad School PTA Elections-Four people were injured
Next Story