ചെമ്പനോട കൊലപാതകം: പ്രതി റിമാൻഡിൽ
text_fieldsചാക്കോ
പേരാമ്പ്ര: വഴി തർക്കത്തെ തുടർന്ന് ബന്ധുവിനെ കുത്തിക്കൊന്ന ചെമ്പനോട കിഴക്കരക്കാട്ട് ചാക്കോയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കിഴക്കരക്കാട്ട് ഷിജോ എന്ന ഉണ്ണിയാണ് കുത്തേറ്റ് മരിച്ചത്. കുത്താനുപയോഗിച്ച കത്തി നീറ്റുക്കോട്ട ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന ഭാര്യ എത്തിയ ശേഷമായിരിക്കും മൃതദേഹം സംസ്കരിക്കുക. ഷിജോയും വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തുകയായിരുന്നു.
ചെറിയൊരു പ്രശ്നത്തിെൻറ പേരിൽ ഒരു യുവാവിെൻറ ജീവനെടുത്തത് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതിനു മുമ്പും വഴി തർക്കമുണ്ടായിരുന്നപ്പോൾ പൊലീസ് സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചതായിരുന്നു. ഷിജോയുടെ മരണത്തോടെ നഷ്ടമായത് അമ്മയും ഭാര്യയും മകനും അടങ്ങിയ കുടുംബത്തിെൻറ അത്താണിയെയാണ്.

