Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightകിഴക്കൻ പേരാമ്പ്ര...

കിഴക്കൻ പേരാമ്പ്ര കടവരാന്തയിൽ ബോംബ് കണ്ടെത്തി

text_fields
bookmark_border
കിഴക്കൻ പേരാമ്പ്ര കടവരാന്തയിൽ ബോംബ് കണ്ടെത്തി
cancel

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് യു.പി സ്കൂളിനു സമീപം കടവരാന്തയിൽ ബോംബ് കണ്ടെത്തി. ഇവിടെയുള്ള ടെയ്​ലറിങ്​ ഷോപ്പി​െൻറ ഷട്ടറിനോടു ചേർന്നായിരുന്നു ബോംബ് ഉണ്ടായിരുന്നത്. തിങ്കളാഴ്​ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കപ്പാസിറ്ററി​െൻറ ആകൃതിയിലുള്ള ബോംബ് ശ്രദ്ധയിൽപെട്ടത്. ഉടൻ പെരുവണ്ണാമൂഴി പൊലീസിൽ വിവരമറിയിച്ചു.

പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒരു മാസം മുമ്പ് ഇതിനു സമീപത്ത് കണ്ണിപ്പൊയിലിൽ കനാലിനടുത്ത് സ്​റ്റീൽ ബോംബ് സ്ഫോടനം നടന്നിരുന്നു. പരിശോധനയിൽ പൊട്ടാത്ത ഒരു ബോംബും കിട്ടിയിരുന്നു. ഇതി​െൻറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിരന്തരം ബോംബുകൾ കണ്ടെത്തുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ബോംബുണ്ടെന്ന വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്ത് എത്തിച്ചേർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb
News Summary - bomb found Perambra
Next Story